പരിശുദ്ധ കന്യാമറിയം മുലപ്പാല്‍ നല്കിയ വിശുദ്ധന്‍

പരിശുദ്ധ കന്യാമറിയം മുലപ്പാല്‍ നല്കിയ വിശുദ്ധന്‍

അസാധാരണമായ ഒരു ചിത്രമാണിത്. ഉണ്ണിയേശുവിനെ കൈയിലെടുത്തു നില്ക്കുന്ന പരിശുദ്ധ മറിയം മറു കൈ കൊണ്ട് തന്റെ മുലപ്പിഴിഞ്ഞ് വിശുദ്ധ ബെര്‍നാര്‍ഡിന്റെ വായിലേക്ക് പാല്‍ ഒഴുക്കുന്നു. ഇങ്ങനെയൊരു ചിത്രത്തിന്റെ പിന്നിലെ കഥയെന്ത്?

പതിനൊന്നാം നൂറ്റാണ്ടാണ് ക്ലെയര്‍വൗക്‌സിലെ വിശുദ്ധ ബെര്‍നാര്‍ഡിന്റെ ജനനകാലം. സമര്‍ത്ഥനായ സുവിശേഷപ്രഘോഷകനും അനിതരസാധാരണനായ ദൈവശാസ്ത്രജ്ഞനുമായിരുന്നു ബെര്‍നാര്‍ഡ്. ഡോക്ടര്‍ ഓഫ് ദ ചര്‍ച്ച് എന്ന പദവി നേടിയിരിക്കുന്ന പതിനാറ് വിശുദ്ധരില്‍ ഒരാളുമാണ്. മരണം കഴിഞ്ഞ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം ബെര്‍നാര്‍ഡ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

വിശുദ്ധ ബെര്‍നാര്‍ഡിന് ജ്ഞാനത്തിന്റെ സമൃദ്ധി എവിടെ നിന്ന് കിട്ടി എന്ന അന്വേഷണം എത്തിനില്ക്കുന്നത് മാതാവ് അദ്ദേഹത്തിന് മുലപ്പാല്‍ നല്കിയ സംഭവത്തിലാണ്. വിശുദ്ധ ബെര്‍നാര്‍ഡ് പ്രാര്‍ത്ഥനാനിരതനായി നിന്നിരുന്ന സമയത്താണ് മാതാവ് ഉണ്ണിയേശുവുമായി പ്രത്യക്ഷപ്പെട്ടതും തന്റെ മുല പിഴിഞ്ഞ് പാല്‍ ബെര്‍നാര്‍ഡിന്റെ വായിലേക്ക് ഇറ്റിച്ചതും.

ഇതോടെ പരിശുദ്ധ മറിയം ബെര്‍നാര്‍ഡിനെ സംബന്ധി്ച്ചിടത്തോളം പ്രത്യേക അമ്മയായെന്നും അമ്മ തന്റെ അസാധാരണമായ ജ്ഞാനം ബെര്‍നാര്‍ഡിന് നല്കിയെന്നുമാണ് ഒരു കഥ.
പാല്‍ കണ്ണില്‍ തെറിച്ചുവീണെന്നും അതോടെ ബെര്‍നാര്‍ഡിനുണ്ടായിരുന്ന ഇന്‍ഫക്ഷന്‍ മാറിയെന്നുമാണ് മറ്റൊരു കഥ.

ഈ ഇന്‍ഫക്ഷന്‍ എന്നത് ഒരു പ്രതീകമായും പറയപ്പെടുന്നു. അതായത് ബെര്‍നാര്‍ഡിനുണ്ടായിരുന്ന അജ്ഞതയും പാപവുമായിരുന്നു ആ ഇന്‍ഫെക്ഷന്‍. മാതാവിന്റെ മുലപ്പാല്‍ വീണതോടെ ബെര്‍നാര്‍ഡില്‍ നിന്ന് അകന്നുപോയത് പാപത്തെയും അജ്ഞതയെയും സംബന്ധിക്കുന്ന ഇന്‍ഫെക്ഷനായിരുന്നു. അതോടെ ജ്ഞാനത്തില്‍ ബെര്‍നാര്‍ഡ് മുമ്പനായി.

 

ബി

You must be logged in to post a comment Login