പരിശുദ്ധ ത്രിത്വമാണ് ക്രിസ്തീയ കൂട്ടായ്മയുടെ മാതൃക: പാപ്പാ

പരിശുദ്ധ ത്രിത്വമാണ് ക്രിസ്തീയ കൂട്ടായ്മയുടെ മാതൃക: പാപ്പാ

Holy_Trinity_900x600പരിശുദ്ധത്രിത്വത്തിന്റെ രഹസ്യം മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയതിലൂടെ ദൈവത്തിന്റെ നിസ്വാര്‍ത്ഥസ്‌നേഹമാണ് തിരുസഭയ്ക്കു വെളിപ്പെടുത്തിയതെന്ന് ഫ്രാന്‍സ്സിസ് പാപ്പാ പറഞ്ഞു. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിവസം നല്‍കിയ സന്ധ്യാസന്ദേശത്തിലാണ് പാപ്പാ ഇതു പറഞ്ഞത്.

‘പരസ്പരം ഒന്നായിരിക്കുന്ന ദിവ്യ വ്യക്തികളുടെ കൂട്ടായ്മയാണ് പരിശുദ്ധ ത്രിത്വം. ഒരാള്‍ മറ്റെയാള്‍ക്കായും മറ്റെയാളിലും ആയിരിക്കുന്ന അവസ്ഥയാണത്. ഈ കൂട്ടായ്മയാണ് ദൈവത്തിന്റെ ജീവന്‍. ഇതാണ് ജീവിക്കുന്ന ദൈവത്തിന്റെ സ്‌നേഹരഹസ്യം’ പാപ്പാ പറഞ്ഞു. ‘മറ്റുള്ളവരെ ഒഴിവാക്കി ജീവിക്കാനോ മറ്റുള്ളവര്‍ക്കെതിരെ ജീവിക്കാനോ അല്ല, നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് ത്രിത്വത്തെ പോലെ മറ്റുള്ളവരോട് ഐക്യത്തില്‍ വര്‍ത്തിക്കാനാണ്’ ത്രിത്വത്തിന്റെ തിരുനാളിനെത്തി 50000 വിശ്വാസികളുടെ സമൂഹത്തെ നോക്കി പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ ത്രിവിധ വ്യക്തിത്വം വെളിപ്പെടുത്തിയത് യേശു തന്നെയാണെന്ന് പാപ്പാ പറഞ്ഞു. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്‌നാനപ്പെടുത്തുക’ എന്നാണവിടുന്ന് ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാരോടു പറഞ്ഞത്. ഈ പ്രേഷിത ദൗത്യം തലമുറകളിലൂടെ പകര്‍ന്നു പോവുകയാണ്.

‘നമ്മുടെ ഐക്യവും കൂട്ടായ്മയും പരിശുദ്ധ ത്രിത്വത്തിന്റെ മാതൃകയിലായിരിക്കണം. സന്തോഷവും സന്താപവും പങ്കുവച്ച് എല്ലാവരോടും പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണം.’ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ‘പരിശുദ്ധ ത്രിത്വം കേവലം നമ്മുടെ ഉത്ഭവം മാത്രമല്ല, നാം എത്തിച്ചേരേണ്ട ലക്ഷ്യം കൂടിയാണ്. ത്രിത്വത്തിന്റെ വഴിയാണ് നമ്മുടെ ജീവിതം.’ പാപ്പാ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login