പരിസ്ഥിതിസംരക്ഷണത്തിന് പാപ്പായുടെ ആഹ്വാനം

പരിസ്ഥിതിസംരക്ഷണത്തിന് പാപ്പായുടെ ആഹ്വാനം

Green-Earthലോകമെമ്പാടുമുള്ള 120 കോടി ക്രൈസ്തവരോട് പരിസ്ഥിതി സംരക്ഷണത്തിനായി മാർപാപ്പ ആഹ്വാനം ചെയ്തു. കൂടാതെ വിവിധ ബിഷപ്പുമാർക്ക് ഇതിന്റെ പ്രാധാന്യത്തെ അടിസ്ഥാനമാകിയുള്ള കത്തുകളും പാപ്പ അയച്ചു.  ഈ ഡിസംബറിൽ പാരിസിൽ സമ്മേളിക്കുന്ന യു.എൻ പ്രതിനിധികളെ പരിസ്ഥിതി നശീകരണത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരികുവാൻ ഇത് പ്രോത്സാഹിപിക്കുമെന്ന് പാപ്പ കരുതുന്നു.

“ഭൂരിപക്ഷം പരിസ്ഥിതി പ്രശ്നങ്ങളുടെയും മൂലകാരണം മനുഷ്യൻ പ്രകൃതിക്ക് നേരെ നടത്തിയ അതിക്രമണങ്ങളാണ്”. ജനസമ്മതനായ പാപ്പയുടെ വാക്കുകൾ വിശ്വാസികൾ ഇരു കൈകളും നീട്ടി സ്വീകരികുമെന്ന് ക്രൈസ്തവ പണ്ഡിതന്മാർ വിശ്വസിക്കുന്നു. “കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇത്രമാത്രം ആകാംഷ സൃഷ്ടിച്ച മറ്റൊരു പ്രഖ്യാപനവുമുണ്ടായിട്ടില്ല” ദുക്യുസ്നെ സർവകലാശാലയിലെ തിയോളജി പ്രഫസറായ ഡാനിയേൽ സ്കീദ് പറയുന്നു. കാത്തോലികർ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് മറ്റേതു ജനങ്ങളെകാളും ബോധവാന്മാരും അതിനെതിരെ നടപടിയെടുകുന്നതിൽ ശ്രദ്ധാലുക്കളുമാണെന്ന് ഏൽ സർവകലാശാല നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു.
കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് പാപ്പ തൻറെ കത്ത് തയ്യാറാക്കിയിരികുന്നതെന്ന് കർദിനാൾ പീറ്റർ ടർക്സണ്‍ പറഞ്ഞു. ” പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ലഖു കുറിപ്പായിരിക്കുകയില്ല ഇത്. മറിച്ച് മനുഷ്യരേയും പ്രകൃതിയേയും ഒരേ പോലെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചുള്ളൊരു ലേഖനമായിരിക്കും”. ലോകത്തിൽ സമത്വമിലായ്മ മൂലമുണ്ടാകുന്ന ഭീക്ഷിണികളും പരിസ്ഥിതിക്ക് നേരെയുള്ള അതിക്രമങ്ങളും പരസ്പര പൂരകങ്ങളാണെന്നും കർദിനാൾ കൂട്ടിചേർത്തു.
ഫ്രാൻസിസ് മാർപാപ്പയുടെ മുൻഗാമികളായിരുന്ന ജോണ്‍ പോൾ രണ്ടാമനും ബനഡിക്റ്റ് പതിനാറാമനും ഇതിനു മുൻപ് പരിസ്ഥിതി സംരക്ഷണത്തിൻറെ ആവശ്യകതെയെ കുറിച്ച് സംസാരിച്ചിടുണ്ട്. എന്നാൽ തൻറെ ലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പ സഭ ഈ വിഷയത്തിന് എത്ര മാത്രം പ്രാധാന്യം നൽക്കുന്നുയെന്നത് വ്യക്തമാക്കുന്നു..

You must be logged in to post a comment Login