പരിസ്ഥിതി നശീകരണം മനുഷ്യജീവന് ഭീഷണി: ഫാ. വിന്‍സെന്റ് പെരേപ്പാടന്‍

പരിസ്ഥിതി നശീകരണം മനുഷ്യജീവന് ഭീഷണി: ഫാ. വിന്‍സെന്റ് പെരേപ്പാടന്‍

IMG_6188(1)കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പരിസ്ഥിതി ശാസ്ത്രജ്ഞരും, വിദഗ്ധരും നല്‍കിയ മുന്നറിയിപ്പുകള്‍ അവജ്ഞയോടെ അവഗണിച്ചവര്‍ ഇപ്പോള്‍ പരിസ്ഥിതി നശീകരണം മൂലം മനുഷ്യജീവന് തന്നെയും ഭീഷണി നേരിട്ടുതുടങ്ങിയപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ടിരിക്കയാണെന്ന് ഫാ. വിന്‍സെന്റ് പെരേപ്പാടന്‍. ന്യൂമാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യത്തിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കുന്ന അത്യഗാധമായ ചിന്തകളാണ് നമ്മെ നിലനിര്‍ത്തുകയും പോറ്റുകയും ചെയ്യുന്ന അനന്തകാരുണ്യത്തിന്റെ അടയാളമായി ഭൂമിയെ പ്രകീര്‍ത്തിക്കുന്ന നമ്മുടെ പൊതുഭവനത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം.

തുടര്‍ന്നു സംസാരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍, സി.ആര്‍.നീലകണ്ഠന്‍, ശുദ്ധജല ദൗര്‍ലഭ്യം, കാലാവസ്ഥാ വ്യതിയാനം, മലിനജലം സൃഷ്ടിക്കുന്ന മാരകരോഗങ്ങള്‍, വികസനത്തിന്റെ പേരില്‍ ഭാവിതലമുറയുടെ നിലനില്‍പ്പുപോലും അസാധ്യമാക്കുന്ന വനനശീകരണം, വിവേചനരഹിതമായ അന്തരീക്ഷ മലിനീകരണം, തുടങ്ങി ഇന്ന് നാം നേരിടുന്നതും, ഭീതിജനകവുമായ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി.

ഫാ. എ. അടപ്പൂര്‍, S.J. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാബു ജോസ്, ഡോ. കെ.എം. മാത്യു. ഫാ. ബിനോയ് ജേക്കബ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login