പരിസ്ഥിതി പ്രതിസന്ധി പരിഹരിക്കാന്‍ മതങ്ങള്‍ കരം കോര്‍ക്കണം: കര്‍ദിനാള്‍ ടര്‍ക്ക്‌സന്‍

പരിസ്ഥിതി പ്രതിസന്ധി പരിഹരിക്കാന്‍ മതങ്ങള്‍ കരം കോര്‍ക്കണം: കര്‍ദിനാള്‍ ടര്‍ക്ക്‌സന്‍

turksonമനുഷ്യജീവനും ലോകത്തിനാകെയും ഭീഷണിയുയര്‍ത്തുന്ന പരിസ്ഥിതി പ്രതിസന്ധി പരിഹരിക്കാന്‍ എല്ല മതവിശ്വാസികളും കരം കോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പ്രസിഡന്റ് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സന്‍ പറഞ്ഞു. ഇസ്റ്റാന്‍ബൂളില്‍ നടക്കുന്ന ഇസ്ലാമിക് കാലാവസ്ഥാമാറ്റത്തെ കുറിച്ചുള്ള ദ്വദിന സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

ഇന്ന് മനുഷ്യവംശം നേരിടുന്ന ഏറ്റവും ഗൗരവമേറയതും ദുര്‍ജയവുമായ വെല്ലുവിളിയാണ് പരിസ്ഥിതി പ്രതിസന്ധിയെന്ന് കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും മറ്റെല്ലാ മതക്കാരെയും ഈ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യം ഒന്നിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

You must be logged in to post a comment Login