പര്‍ദ്ദ വിലക്കിയാല്‍ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ കുരിശ് ധരിക്കുന്നതും തടയും’

പര്‍ദ്ദ വിലക്കിയാല്‍ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ കുരിശ് ധരിക്കുന്നതും തടയും’

കെയ്‌റോ: മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് വിലക്കിയാല്‍ ക്രിസ്ത്യാനിപെണ്‍കുട്ടികള്‍ മാലയിലും മറ്റും കുരിശ് ധരിക്കുന്നതും തടസ്സപ്പെടുത്തുമെന്ന് അല്‍ അസഹര്‍ യൂണിവേഴ്‌സിറ്റിയിലെ സുന്നി പ്രഫസര്‍. കെയ്‌റോയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മുസ്ലീം സ്ത്രീകള്‍ ശരീരം മുഴുവനും മറയ്ക്കുന്ന വിധത്തിലുള്ള പര്‍ദ്ദ ധരിക്കുന്നതിനെതിരെയുള്ള പ്രചരണം പ്രാധാന്യം നേടിയ സാഹചര്യത്തിലാണ് പ്രഫസറുടെ ഈ കമന്റ് .

രാജ്യത്ത് നിന്ന് ഇസ്ലാമിക പാരമ്പര്യം തുടച്ചുനീക്കാനുള്ള സംഘടികശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചാരണമെന്ന് ഇസ്ലാമിക് നിയമപണ്ഡിതന്‍ കരിമ അഭിപ്രായപ്പെട്ടിരുന്നു. മതനിരപേക്ഷമായ പ്രവണതകള്‍ ഈജിപ്തില്‍ വ്യാപകമാകുന്നതിനെതിരെ ഇസ്ലാം മതനേതാക്കള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പ്രഫസറുടെ പ്രസ്താവന വിവാദമുയര്‍ത്തിയിരിക്കുന്നത്.

You must be logged in to post a comment Login