‘പറയുന്നത് പ്രവര്‍ത്തിക്കുക’

‘പറയുന്നത് പ്രവര്‍ത്തിക്കുക’

മനില: വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമുണ്ടായിരിക്കരുതെന്നും പറയുന്നതു തന്നെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും വത്തിക്കാനിലെ കത്തോലിക്കാ വിദ്യാഭ്യാസകാര്യങ്ങളുടെ തലവന്‍ കര്‍ദ്ദിനാള്‍ ഗിസപ്പി വേര്‍സാല്‍ദി. മനില യൂണിവേഴ്‌സിറ്റിയില്‍ നടന്ന വിദ്യാഭ്യാസ സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകരും ദൈവശാസ്ത്രപണ്ഡിതരുമടക്കം നിരവധി പേര്‍ സിംപോസിയത്തില്‍ പങ്കെടുത്തു.

‘നമുക്ക് സാക്ഷികളെയാണ് ആവശ്യം. സഭയുടെ പഠനങ്ങളോട് ചേര്‍ന്നു നിന്ന് നാം വിശ്വാസത്തിന് സാക്ഷ്യം വഹിക്കണം. യെമനില്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട മിഷനറിമാര്‍ ഇത്തരത്തില്‍ വിശ്വാസത്തിന് സാക്ഷ്യം നല്‍കിയവരാണ്. യാഥാര്‍ത്ഥ്യത്തോട് തുറവിയുള്ളവരായിരിക്കണം നമ്മള്‍. ആത്മീയതയെ നിരാകരിക്കരുത്. ദൈവത്തെക്കുറിച്ചുള്ള അന്വേഷണം ചിന്തയില്‍ മാത്രം പോരാ, അത്  പ്രവൃത്തിപഥത്തിലും കൊണ്ടുവരണം’, കര്‍ദ്ദിനാള്‍ വേര്‍സാല്‍ദി പറഞ്ഞു.

You must be logged in to post a comment Login