പലസ്തീന്‍ അദ്ധ്യാപികക്ക് ആഗോള അദ്ധ്യാപക പുരസ്‌കാരം

പലസ്തീന്‍ അദ്ധ്യാപികക്ക് ആഗോള അദ്ധ്യാപക പുരസ്‌കാരം

പലസ്തീന്‍: പലസ്തീനിലെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയായ ഹനാന്‍ അല്‍ ഹ്‌റൗബിന് ആഗോള അദ്ധ്യാപക പുരസ്‌കാരം. ഫ്രാന്‍സിസ് പാപ്പയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിജയിയുടെ പേര് പ്രഖ്യാപിച്ചത്. ഹനാന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ അദ്ദേഹം തന്റെ വീഡിയോ സന്ദേശത്തില്‍ അഭിനന്ദിച്ചു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കേ ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. പലസ്തീനിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഹനാന്‍ അല്‍ ഹ്‌റൗബിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വളര്‍ന്നുവന്ന ബാല്യമായിരുന്നു ഹനാന്റേത്. ബാല്യകാലത്തെ ദുരനുഭവങ്ങളാണ് അഭയാര്‍ത്ഥികളായ കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ഹനാനെ പ്രേരിപ്പിച്ചത്. ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ എന്ന വെബ്‌സൈറ്റ് നടത്തിയ പഠനത്തില്‍ ഹനാന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഇടയിലെ അക്രമവാസന കുറയാന്‍ കാരണമായി എന്നു കണ്ടെത്തിയിട്ടുണ്ട്.

‘പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഫ്രാന്‍സിസ് പാപ്പ തന്നെ എന്റെ പേര് പ്രഖ്യാപിച്ചതില്‍ ഇരട്ടി സന്തോഷം’, ഹനാന്‍ പറഞ്ഞു.

You must be logged in to post a comment Login