പള്ളികളില്‍ കരയുന്ന കുഞ്ഞുങ്ങളുടേത് സുവിശേഷപ്രഘോഷണം തന്നെയെന്ന് പാപ്പാ

പള്ളികളില്‍ കരയുന്ന കുഞ്ഞുങ്ങളുടേത് സുവിശേഷപ്രഘോഷണം തന്നെയെന്ന് പാപ്പാ

pope-francis-2013പള്ളികളില്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ സഹിക്കാനാവാത്ത സുവിശേഷ പ്രഘോഷകരാണ് അധികവും. തങ്ങളുടെ പ്രഭാഷണത്തിനിടയില്‍ തടസ്സമുണ്ടാക്കുന്ന ശല്യക്കാരായി കുഞ്ഞുങ്ങളെ കാണുന്നു, ഇവര്‍. ഉടനെ അമ്മമാര്‍ക്കൊരു ശാസനയാണ്: ‘ പോ! കൊച്ചിനെയും കൊണ്ട് പുറത്തേക്ക്!’ ഇത്തരം പുണ്യാളന്മാരോട് ഫ്രാന്‍സിസ് പാപ്പാ പറയുന്നു, കുഞ്ഞുങ്ങളുടെ കരിച്ചിലും സുവിശേഷപ്രഘോഷണം തന്നെ. ഉദാത്തമായ പ്രഘോഷണം!

ബൊളീവിയന്‍ സന്ദര്‍ശനത്തിനിടയിലെ ക്രൈസ്തവ പുരോഹിത ഗണത്തിനോടും വിശ്വാസികളോടും സംസാരിക്കുകായിരുന്നു, പാപ്പാ. ബെര്‍ത്തലോമിയൂസിനെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശിക്കുന്ന ഭാഗത്ത് യേശുവിന്റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍ പറയുന്ന ഭാഗം ചൂണ്ടിക്കാണിച്ചാണ് പാപ്പ സംസാരിച്ചത്.

യേശുവിന്റെ അനുയായികള്‍ എന്നു പറഞ്ഞു നടക്കുന്നവരുടെ മൂഡിനനുസരിച്ചും, വ്യക്തിപരമായ സാഹചര്യമനുസരിച്ചും ദൈവവിശ്വാസികള്‍ക്ക് പലപ്പോഴും ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്ന് പാപ്പ പറഞ്ഞു.

 
“ചില ‘ദൈവത്തിന്റെ അനുയായികള്‍’ അങ്ങനെയാണ്. അവര്‍ മറ്റുള്ളവരെ എപ്പോഴും വഴക്കു പറയുകയും അവരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും”, പാപ്പ പറഞ്ഞു.
‘പകരം വിശ്വാസികള്‍ക്ക് വേണ്ടത് പരിഗണനയാണ്. അവരെ ശ്രവിക്കണം. ദൈവം സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയണം”, പാപ്പ കൂട്ടിച്ചേര്‍ത്തു.

 
സുവിശേഷപ്രഘോഷണത്തിനിടെ കരയുന്ന കുട്ടികളെ ദേവാലയത്തിന് വെളിയില്‍ കൊണ്ടു പോകണം എന്നാവശ്യപ്പെടുന്നവരെക്കുറിച്ചോര്‍ത്ത് പാപ്പ വിലപിച്ചു. ‘കരയുന്ന പൊടിക്കുഞ്ഞുങ്ങളുടേത്   ഉദാത്തമായൊരു പ്രഘോഷണം തന്നെയാണ്. അവരെ ഒരിക്കലും ദേവാലയത്തിന് പുറത്തേയ്ക്ക് പറഞ്ഞയക്കരുത്’, പാപ്പ പറഞ്ഞു.

You must be logged in to post a comment Login