പള്ളികള്‍ക്കുമുണ്ട് മോഹങ്ങള്‍…!

വിഖ്യാതമായ ഒരു ചെരുപ്പുകമ്പിനിയുടെ പരസ്യവാചകമാണ് പാദങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍ എന്നത്. പാദങ്ങളുടെ മോഹം ചെരുപ്പാണെന്ന് വ്യക്തം.
തായ്‌വാനില്‍ പുതിയതായി നിര്‍മ്മിച്ച പള്ളിയുടെ മോഹവും ചെരുപ്പുതന്നെ.

ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ച ഭീമാകാരമായ പാദരക്ഷയുടെ രൂപമാണ് പുതിയ ആരാധനാലയത്തിന്. ലക്ഷ്യം കൂടുതല്‍ സ്ത്രീകളെ ദേവാലയത്തിലേക്ക് ആകര്‍ഷിക്കുക എന്നതും.

നീലനിറമുള്ള 320 ഗ്ലാസ്സുകള്‍ ഉപയോഗിച്ചാണ് ചെരുപ്പാകൃതിയിലുള്ള ദേവാലയത്തിന്റെ നിര്‍മ്മാണം. തായ്‌വാന്റെ കിഴക്കന്‍ പ്രദേശമായ ബുദായ് പട്ടണത്തില്‍ കടലിനോട് ചേര്‍ന്നാണ് ദേവാലയത്തിന്റെ സ്ഥാനം.

സ്ത്രീകളെ ആകര്‍ഷിക്കത്തക്കവിധമാണ് പള്ളിയുടെ അകത്തളവും. മേപ്പിള്‍ ചെടിയുടെ ഇലകളാല്‍ അലങ്കരിച്ച പള്ളിയില്‍ ബിസ്‌കറ്റുകളുടെയും കേക്കുകളുടെയും അലങ്കാരങ്ങളുമണ്ട്.ആ ധുനികരീതിയിലാണ് നിര്‍മ്മാണമെങ്കിലും തായ്‌വാനികളുടെ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ദേവാലയത്തിനുള്ളില്‍ പ്രകടമാണ്.

ചൈനീസ് പുതുവര്‍ഷത്തിനുമുമ്പ് ഫെബ്രുവരി 8ന് ആരാധനാലയം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും.

You must be logged in to post a comment Login