പള്ളികള്‍ ക്ലാസ്‌റൂമുകളായി ഉപയോഗിക്കാന്‍ ഫിലിപ്പീന്‍സ് ബിഷപ്പുമാരുടെ അനുമതി

പള്ളികള്‍ ക്ലാസ്‌റൂമുകളായി ഉപയോഗിക്കാന്‍ ഫിലിപ്പീന്‍സ് ബിഷപ്പുമാരുടെ അനുമതി

schoolസ്‌കൂള്‍ തുറന്ന അവസരത്തില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഫിലിപ്പീന്‍സിലെ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ താത്കാലിക ക്ലാസ് റൂമുകളായി ഉപയോഗിക്കാന്‍ ഫിലിപ്പീന്‍സ് മെത്രാന്‍മാര്‍ അനുമതി നല്‍കി. ‘ദേവാലയങ്ങള്‍ ക്ലാസ്‌റൂമുകളായി ഉപയോഗിക്കുന്നത് ഒരിക്കലും ദൈവഹിതത്തിന് എതിരല്ല. മറ്റുള്ളവരെ സഹായിക്കുന്നത് ദൈവസന്നിധിയില്‍ പ്രീതികരമാണ്. ഇപ്പോള്‍ നേരിടുന്ന സ്ഥലപരിമിതി ഒഴിവാക്കാന്‍ ഇതു തന്നെയാണ് ഏറ്റവും നല്ല പോംവഴി’, ഫിലിപ്പീന്‍സ് ബിഷപ്പ് മാര്‍ എഡു ഗാരിഗ്വേസ് പറഞ്ഞു.

ഭൂചലനത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഇടിഞ്ഞു വീണതിനാല്‍ മനിലയിലെ ബയാന്‍ ഗ്രാമത്തിലുള്ള 170 തോളം സ്‌കൂള്‍ കുട്ടികളെ ഗ്രാമത്തിലെ പള്ളിയിലും മഠത്തിലുമിരുത്തിയാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ താത്കാലിക ക്ലാസ്‌റൂമുകള്‍ നിര്‍മ്മിച്ചെങ്കിലും രാജ്യത്തു മുഴുവനായും ഇപ്പോള്‍ ആറായിരത്തിലധികം ക്ലാസ് റൂമുകളുടെ കുറവുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുമെന്ന് ഫിലിപ്പീന്‍സിലെ വിവിധ കത്തോലിക്കാ സംഘടനകള്‍ അറിയിച്ചു..

You must be logged in to post a comment Login