പള്ളിക്കുള്ളില്‍ പോക്കിമോന്‍ ഗോകളി; ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

പള്ളിക്കുള്ളില്‍ പോക്കിമോന്‍ ഗോകളി; ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

മോസ്‌ക്കോ: യെക്കടെറിന്‍ബര്‍ഗ് ക്രിസ്ത്യന്‍ പള്ളിയില്‍ കയറി പോക്കിമോന്‍ ഗോ കളിച്ചതിന് ഇരുപത്തിരണ്ടുകാരനായ റസ്ലാന്‍ സൊകോളോവ്‌സക്കിയെ പോലീസ് അറസ്റ്റ് ചെയ്തു. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പേരിലാണ് അറസ്റ്റ്.

പളളിയില്‍ പുരോഹിതര്‍ ഉള്ളപ്പോഴായിരുന്നു പോക്കിമോന്‍കളിച്ചത്. ആരാധനാലയങ്ങളില്‍ പോക്കിമോന്‍ കളിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.

ആള്‍ സെയ്ന്റ്‌സ് ദേവാലയത്തില്‍ വച്ച് ഓഗസ്റ്റ് ആദ്യിനങ്ങളിലാണ് സ്‌കോളോവിസ്‌കി പോക്കിമോന്‍ ഗോ കളിച്ചത്. അഞ്ചു വര്‍ഷം തരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. റഷ്യയിലെ അറിയപ്പെടുന്ന ബ്ലോഗര്‍കൂടിയാണ് സ്‌കോളോവിസ്‌ക്കി.

You must be logged in to post a comment Login