പള്ളിപ്പുറം പള്ളി ഇനി മുതല്‍ ചാവറ തീര്‍ത്ഥാടന കേന്ദ്രം

ചേര്‍ത്തല: ചേര്‍ത്തലക്കടുത്തുള്ള പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയെ ചാവറ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേവാലയം ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ദേവാലയത്തെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങിന് നിരവധി വിശ്വാസികളും സാക്ഷ്യം വഹിച്ചു.

പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മാര്‍സെബാസ്റ്റിയന്‍ എടയന്ത്രത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചാവറയച്ചന്‍ തന്റെ ആദ്ധ്യാത്മിക ഗുരുവായ തോമാ മല്‍പാനെക്കുറിച്ചെഴുതിയ ജീവചരിത്രത്തിന്റെ പ്രകാശനകര്‍മ്മവും ദേവാലയത്തില്‍ വെച്ചു നടന്നു. പൗരോഹിത്യ ജീവിതത്തില്‍ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഫൊറോനാ വികാരി ഫാദര്‍ ജോസ് ഔഴലക്കാട്ടിനെ ചടങ്ങില്‍ ആദരിച്ചു.

You must be logged in to post a comment Login