പള്ളിയിലെത്തിയ അനുഭവം സമ്മാനിച്ചത് കത്തോലിക്കനാകാന്‍

പള്ളിയിലെത്തിയ അനുഭവം സമ്മാനിച്ചത് കത്തോലിക്കനാകാന്‍

പന്ത്രണ്ടു വയസായിരുന്നു അന്ന് അവന്. ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക് കത്തീഡ്രല്‍ അത്തരമൊരു ദിവസമായിരുന്നു അവന്‍ സന്ദര്‍ശിച്ചത്.

ആ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ അവനില്‍ നിറഞ്ഞുനിന്നു. ഞാന്‍ സ്വര്‍ഗ്ഗത്തിലാണോ എന്ന് പോലും തോന്നിപ്പോയി. ആ നിമിഷത്തെക്കുറിച്ച് പിന്നീട് അവന്‍ അനുസ്മരിച്ചു.

കാല്‍വനിസ്റ്റും ബോസ്റ്റണ്‍ കോളജിലെയും ദ കിംങ്‌സ് കോളജിലെയും ഫിലോസഫി പ്രഫസറുമായിരുന്ന പീറ്റര്‍ ജോണ്‍ റീഫ്റ്റിന്റെ പില്ക്കാലത്തെ കത്തോലിക്കാ പ്രവേശനത്തിന് കാരണമായിത്തീര്‍ന്നതില്‍ മുഖ്യവഹിച്ച ചില ഘടകങ്ങളില്‍ ഒന്ന് അദ്ദേഹം ചെറുപ്പത്തിലേ നടത്തിയ ഈ ദേവാലയസന്ദര്‍ശനമായിരുന്നുവെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്ത്യന്‍ ഫിലോസഫിയെയും തിയോളജിയെയും കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് പീറ്റര്‍ ജോണ്‍.

കത്തോലിക്കാ ജീവിതം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അതിന് സാധിക്കാതെ വരുകയും ചെയ്ത ഒരു കാലത്ത് പീറ്ററിന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു ഹാംലെറ്റിനെ പോലെ നല്ലത് ചിന്തിക്കുമ്പോഴും ചീത്ത പ്രവൃത്തിക്കേണ്ടിവരുന്ന എന്നെ സഹായിക്കണേ . നല്ല തീരുമാനമെടുക്കാന്‍ എന്നെ സഹായിക്കണേ.

ഗോഥിക് ആര്‍ക്കിടെക്ച്ചര്‍, തോമിസ്റ്റിക് ഫിലോസഫി, സെന്റ് ജോണ്‍ ഓഫ് ദ ക്രോസിന്റെ വായന തുടങ്ങിവയാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് പീറ്ററെ ആഴപ്പെടുത്തിയ ഇതര കാരണങ്ങള്‍. നമ്മള്‍ സുഹൃത്തുക്കളോട് പ്രാര്‍ത്ഥനാസഹായം ചോദിക്കുന്നതുപോലെയാണ് വിശുദ്ധരോട് മാധ്യസ്ഥസഹായം തേടുന്നത് എന്നും ഇദ്ദേഹം പറയുന്നു.

ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ യഥാര്‍ത്ഥ സാന്നിധ്യം, വിശുദ്ധരോടുള്ള പ്രാര്‍ത്ഥന, മാതാവിനോടുള്ള വണക്കം, ഐക്യം, അപ്പസ്‌തോലിക പിന്തുടര്‍ച്ച എന്നിവയും അദ്ദേഹത്തെ കത്തോലിക്കാസഭയിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളായിരുന്നു.

താന്‍ ഡൊമനിക്കന്‍ വൈദികരെ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഇദ്ദേഹം താന്‍ മിക്കവാറും അവരില്‍ ഒരാളായിത്തീരും എന്നും അടുത്തയിടെ പറഞ്ഞിട്ടുണ്ട്.

ബി

You must be logged in to post a comment Login