പള്ളിയില്‍ പോകുന്ന സ്ത്രീകള്‍ക്കിടയില്‍ ആത്മഹത്യ കുറവെന്ന് ഗവേഷകര്‍

പള്ളിയില്‍ പോകുന്ന സ്ത്രീകള്‍ക്കിടയില്‍ ആത്മഹത്യ കുറവെന്ന് ഗവേഷകര്‍

പള്ളിയില്‍ പോകാത്തവരെ അപേക്ഷിച്ച് പതിവായി പള്ളിയില്‍ പോകുന്ന സ്ത്രീകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യത കുറവാണെന്ന് പുതിയ ഗവേഷണ ഫലം. പള്ളിയില്‍ പോകാത്തവര്‍ക്കിടയിലെ ആത്മഹത്യാ നിരക്കിന്റെ അഞ്ചില്‍ ഒന്നു മാത്രമാണ് പള്ളിയില്‍ പോകുന്നവര്‍ക്കിടയിലെ ആത്മഹത്യാ നിരക്ക് എന്ന് ഗവേഷകര്‍ പറയുന്നു.

ആഴ്ചയില്‍ ഒരിക്കലോ അതിലേറെയോ തവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്ന സ്ത്രീകള്‍ മതപരമായ ജീവിതം ഉപേക്ഷിച്ചവരെക്കാള്‍ ജീവനു വില കല്‍പിക്കുന്നതായും സ്വയം ജീവനെടുക്കാന്‍ മടിക്കുന്നവരുമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

1996 നും 2010 നും ഇടയില്‍ ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തില്‍ 90,000 സ്ത്രീകളെ പഠനവിധേയരാക്കി. കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരുമായ സ്ത്രീകളെയാണ് പ്രധാനമായി ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. 17,000 സ്ത്രീകള്‍ ആഴ്ചയില്‍ ഒന്നിലേറെ തവണയും 36,488 പേര്‍ ആഴ്ചയില്‍ ഒരു തവണയും ദേവാലയത്തില്‍ പോകുന്നവരായിരുന്നു. 21,644 പേര്‍ പള്ളിയില്‍ പോകാത്തവരും.

ദേവാലയത്തില്‍ പതിവായി പോകുന്നത് സ്ത്രീകള്‍ക്കിടയില്‍ മാനസിക സംഘര്‍ഷത്തിനും പിരിമുറുക്കത്തിനും അയവും വരുത്തുമെന്നും ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന ബോധവും അര്‍ത്ഥവും അവര്‍ക്കിടയില്‍ സൃഷ്ടിക്കുമെന്നതുമാണ് ഈ പ്രതിഭാസത്തിന് കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം ലോകത്തിലെ പ്രധാന മതങ്ങള്‍ ആത്മഹത്യയെ നിരാകരിക്കുന്നതും ഒരു ഘടകമാണ്.

 

ഫ്രേസര്‍

You must be logged in to post a comment Login