പഴയ നോട്ട്ബുക്കുകള്‍ ഇനി വലിച്ചെറിയണ്ട, അവ സുവിശേഷ വേലക്കുള്ളതാണ്

പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായിത്തീര്‍ന്നു എന്നാണല്ലോ ക്രിസ്തു തന്നെയും പറഞ്ഞിരിക്കുന്നത്. പഴയതെന്തും വലിച്ചെറിയുന്ന ഉപഭോഗസംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ ഈ ചിന്തക്ക് പ്രസക്തിയേറുകയാണ്. അത്തരത്തിലൊരു ചിന്തയില്‍ നിന്നാവാം ബൈബിള്‍ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷന്‍ തങ്ങളുടെ പുതിയ പദ്ധതിക്കു രൂപം നല്‍കിയത്.

ഉപയോഗശൂന്യമായ നോട്ട്ബുക്കുകളില്‍ നിന്നും ബൈബിള്‍. കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടണ്ട. കേരളത്തിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും ഫിയാത്ത് മിഷന്‍ ഇത്തരത്തില്‍ പഴയ നോട്ട്ബുക്കുകള്‍ ശേഖരിക്കും.  ഇത് ഇവര്‍ തന്നെ പേപ്പര്‍ കമ്പനികളില്‍ ഏല്‍പ്പിക്കും. പേപ്പര്‍ കമ്പനികള്‍ പകരം ബൈബിള്‍ പ്രിന്റിങ് പേപ്പര്‍ ഫിയാത്ത് മിഷനു നല്‍കും. അങ്ങനെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമാകും.

ക്രിയാത്മകമായ ഇത്തരം പല പ്രവര്‍ത്തനങ്ങള്‍ക്കും ഫിയാത്ത് മിഷന്‍ ഇതിനു മുന്‍പും നേതൃത്വം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു ലക്ഷം ബൈബിളുകള്‍ വിതരണം ചെയ്തത് ഫിയാത്ത് മിഷന്റെ നേതൃത്വത്തിലാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ബൈബിള്‍ വിതരണം ചെയ്തത്. അടുത്ത വര്‍ഷം ക്രിസ്തുമസിനോടനുബന്ധിച്ച് 10 ലക്ഷം ബൈബിളുകള്‍ പുറത്തിറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

You must be logged in to post a comment Login