പശ്ചാത്തപിക്കാത്ത തെറ്റിന് മാപ്പില്ല: കര്‍ദ്ദിനാള്‍ സാറ

പശ്ചാത്തപിക്കാത്ത തെറ്റിന് മാപ്പില്ല: കര്‍ദ്ദിനാള്‍ സാറ

ദൈവത്തിന്റെ കരുണയെപ്പറ്റി ചിലര്‍ക്ക് തെറ്റായ ധാരണകളാണുള്ളതെന്നും പശ്ചാത്തപിക്കാത്ത തെറ്റിന് മാപ്പു ലഭിക്കുകയില്ലെന്നും ഘാന ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ‘ഗോഡ് ഓര്‍ നത്തിങ്ങ്: എ കണ്‍വേര്‍ഷന്‍ ഓഫ് ഫെയ്ത്ത്’ എന്ന പുസ്തകത്തിലാണ് കര്‍ദ്ദിനാള്‍ സാറയുടെ പരാമര്‍ശം.

മനസ്സ് ശുദ്ധമായാല്‍ മറ്റൊന്നും ചെയ്യേണ്ടതില്ലെന്നും പ്രവൃത്തിയേക്കാള്‍ ശ്രേഷ്ഠം മനസ്സ് ശുദ്ധീകരിക്കുന്നതാണെന്നും ചിലര്‍ കരുതുന്നു. ദൈവത്തിന്റെ കരുണ സ്വയമേവ നമ്മുടെ പാപങ്ങള്‍ മായിച്ചുകളയുമെന്നാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ പശ്ചാത്തപിക്കാത്ത പാപിക്ക് ഈ കരുണ ലഭിക്കുകയില്ലെന്ന് അവര്‍ മനസ്സിലാക്കുന്നില്ലെന്നും കര്‍ദ്ദിനാള്‍ സാറ തന്റെ പുസ്തകത്തില്‍ പറയുന്നു.

You must be logged in to post a comment Login