പശ്ചാത്തപിക്കുന്നതും വിശ്വാസത്തിന്റെ ഭാഗം: ഫ്രാന്‍സിസ് പാപ്പ

പശ്ചാത്തപിക്കുന്നതും വിശ്വാസത്തിന്റെ ഭാഗം: ഫ്രാന്‍സിസ് പാപ്പ

Pope greets faithful at the Vaticanപാപ്പങ്ങളെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്നതും ഒരര്‍ത്ഥത്തില്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഞാന്‍ പാപിയാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുകയാണ് വേണ്ടത്. തനിച്ചിരുന്ന് പ്രാര്‍ത്ഥിക്കാന്‍ അല്‍പസമയം ചെലവഴിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ദൈവത്തെ അറിയാനുള്ള ആഗ്രഹവും എളിമയുമാണ് വിശ്വാസത്തിന്റെ ഏറ്റവും വലിയ അടയാളങ്ങള്‍.
‘അമിതമായ ആത്മാഭിമാനവും അഹങ്കാരവും കൈവെടിഞ്ഞ് സ്വയം ചെറുതാകുക. നമ്മളാരും പൂര്‍ണ്ണരല്ല. ആരും ആര്‍ക്കും മീതെയുമല്ല. ഈയൊരു തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്. പത്രോസിനെപ്പോലെ കര്‍ത്താവേ ഞാന്‍ പാപിയാണ് എന്നേറ്റു പറയാന്‍ നമുക്കു സാധിക്കണം. യേശുക്രിസ്തുവിനെ കര്‍ത്താവും രക്ഷകനുമായി ഏറ്റു പറയാന്‍ നമ്മളിലെത്ര പേര്‍ക്ക് സാധിക്കും? കര്‍ത്താവേ ഞാന്‍ പാപിയാണ് എന്നേറ്റു പറയുന്നത് അല്‍പം വിഷമകരമായ കാര്യമാണ്. അതിനു സാധിക്കുമ്പോളാണ് നമ്മുടെ ജീവിതങ്ങള്‍ ധന്യമാകുന്നത്’, മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login