പാക്കിസ്ഥാനിലും ക്രൈസ്തവര്‍ വംശഹത്യ നേരിടുന്നു!

പാക്കിസ്ഥാനിലും ക്രൈസ്തവര്‍ വംശഹത്യ നേരിടുന്നു!

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ വംശഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇസ്ലാമിക തീവ്രവാദികളുടെ കൈകളിലാണ് അവരെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. എഴുപതു പേരുടെ മരണത്തിനും നൂറുകണക്കിന് പേരുടെ പരിക്കേല്ക്കലുകള്‍ക്കും കാരണമായ ആത്മഹത്യാബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനം ഉയര്‍ന്നുവന്നിരിക്കുന്നത്.

ചില്‍ഡ്രന്‍സ് പാര്‍ക്കിലായിരുന്ന ക്രൈസ്തവകുടുംബങ്ങളെയാണ് ആത്മഹത്യാ ബോംബര്‍ ലക്ഷ്യം വച്ചിരുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്ന മൂന്നാമത്തെ കൂട്ടക്കൊലയാണ് ഈസ്റ്റര്‍ ദിവസം നടന്നത്. പേഷ് വാറിലെ ദേവാലയാക്രമണത്തില്‍ നൂറിലധികം പേര്‍ 2013 സെപ്തംബറില്‍ കൊല്ലപ്പെട്ടിരുന്നു.

ലാഹോറില്‍ കഴിഞ്ഞ മാര്‍ച്ച് അവസാനം നടന്ന ബോംബ് ആക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. സുന്നി മുസ്ലീം പ്രാതിനിധ്യമുള്ള പാക്കിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണങ്ങള്‍ ക്രൈസ്തവരെ തുടച്ചുനീക്കാനുള്ള വംശഹത്യയുടെ ഭാഗമാണെന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ വില്‍സന്‍ ചൗദരി പറയുന്നു. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ കൂടുതലുള്ള നഗരമാണ് ലാഹോര്‍. പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്ക് സുരക്ഷിതമായ രാജ്യമല്ല . വില്‍സന്‍ പറയുന്നു.

You must be logged in to post a comment Login