പാക്കിസ്ഥാനില്‍ കത്തോലിക്കാ അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടു

പാക്കിസ്ഥാനില്‍ കത്തോലിക്കാ അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടു

lahoreപാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ പെര്‍ണാവാ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ അദ്ധ്യാപകന്‍ മുസ്ലീം മതസ്ഥരുടെ ആക്രമണത്തിന് ഇരയായി. സിദ്ദിഖ് ആസ്സാം എന്ന അദ്ധ്യാപകനാണ് ആക്രമിക്കപ്പെട്ടത്.

മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് സിദ്ദിഖ് ആസ്സാം ഇവിടെ പ്രധാനാദ്ധ്യാപകനായി സ്ഥാനമേല്‍ക്കുന്നത്. അപ്പോള്‍ മുതല്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ഇതു വിസമ്മതിച്ചതിനെത്തുടര്‍ന്ന് മുസ്ലീം മതത്തില്‍ പെട്ട മറ്റദ്ധ്യാപകര്‍ ആസ്സാമിനെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. ഇപ്പോള്‍ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ആസ്സാം. പോലീസ് മൂന്നദ്ധ്യാപകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

You must be logged in to post a comment Login