പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം ചില മുസ്ലീം സമുദായക്കാരും പീഡനത്തിന് ഇരയാകുന്നു

പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം ചില മുസ്ലീം സമുദായക്കാരും പീഡനത്തിന് ഇരയാകുന്നു

ലാഹോര്‍: പ്രവാചകന്‍ മുഹമ്മദിനെ അവസാനത്തെ പ്രവാചകനായി അംഗീകരിക്കാത്തതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ പീഡനമനുഭവിക്കുന്നവരില്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല ഒരു വിഭാഗം മുസ്ലീം സഹോദരങ്ങളുമുണ്ട്. മുസ്ലീം മതവിശ്വാസത്തില്‍ പെടുന്ന അഹമ്മദീസ് ആണ് പീഡയനുഭവിക്കുന്ന മുസ്ലീം വിഭാഗം. ഇവര്‍ അവസാനത്തെ പ്രവാചകനായി മുഹമ്മദിനെ അംഗീകരിക്കാത്തതാണ് പീഡനങ്ങള്‍ക്കുള്ള കാരണം.

ഇതരമതവിശ്വാസത്തില്‍പെട്ടവര്‍ക്കായുള്ള മീറ്റിംങ്ങ് പാക്കിസ്ഥാനില്‍
സംഘടിപ്പിച്ചപ്പോള്‍ അവിടെ പ്രസംഗിക്കുന്നതിനായി അഹമ്മദിസമുദായത്തില്‍ ഉള്‍പ്പെട്ടയൊരാളെ ക്ഷണിച്ചതിന്റെ പേരില്‍ കാരിത്താസ് പ്രവര്‍ത്തകനെ ക്രൈസ്തവ വിരോധികള്‍ വെടിവച്ചുകൊന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.

ക്രിസ്ത്യാനികള്‍ എന്നും പീഡകരുടെ സ്ഥിരം ലക്ഷ്യമായി മാറുന്നുണ്ട്. എന്‍ജിഒകള്‍ക്കും സംഘടനകള്‍ക്കും അവരുടെ ഉത്കണ്ഠകള്‍ പറഞ്ഞറിയിക്കുവാനേ സാധിക്കൂ. മതനിന്ദ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂ.

പാക്കിസ്ഥാനി സിനിമ താരമായ ഹമാസ് അലി അബ്ബാസി ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ക്കായി സ്വരമുയര്‍ത്തിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ രണ്ട് ചാനല്‍ പ്രോഗ്രാമുകള്‍ തന്നെയാണ് പാക്കിസ്ഥാനി മാഡിയ രഗുലേറ്ററി അധികാരികള്‍ നിരോധിച്ചത്.

You must be logged in to post a comment Login