പാക്കിസ്ഥാനില്‍ ജീവനോടെ കത്തിച്ച ക്രിസ്ത്യന്‍ബാലന്‍ ഗുരുതരാവസ്ഥയില്‍

പാക്കിസ്ഥാനില്‍ ജീവനോടെ കത്തിച്ച ക്രിസ്ത്യന്‍ബാലന്‍ ഗുരുതരാവസ്ഥയില്‍

pakistani-christians-beat-006ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ലാഹോറില്‍ ജീവനോടെ തീകൊളുത്തപ്പെട്ട നൗമന്‍ മസീഹ് എന്ന പതിനാലുകാരന്റെ നില ഗുരുതരമായി. കടുത്ത പൊള്ളലേറ്റ് ലാഹോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മസീഹ് ജീവനു വേണ്ടി പോരാടുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏതാനും ഇസ്ലാം യുവാക്കള്‍ മസീഹിനെ ക്രിസ്ത്യാനി എന്ന കാരണത്താല്‍ ക്രൂരമായി മര്‍ദിക്കുകയും തീ കൊളുത്തുകയും ചെയ്തത്. തന്നെ ആക്രമിച്ച യുവാക്കളെ മുന്‍പരിചമില്ലെന്ന് മസീഹ് പോലീസിനോടു പറഞ്ഞു. ‘ഞാന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെ തടഞ്ഞു നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ചു,’ മസീഹ് പറഞ്ഞു. ചരലില്‍ കിടന്നു ഉരുണ്ട മസീഹിനെ ചില വഴിപോക്കരാണ് രക്ഷിച്ചത്.

‘സംഭവത്തില്‍ ഞങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രധാന മന്ത്രി ഷബാസ് ഷെരീഫിന് അടയന്തിര റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.’ സര്‍ദാര്‍ ഗില്‍ പറഞ്ഞു..

One Response to "പാക്കിസ്ഥാനില്‍ ജീവനോടെ കത്തിച്ച ക്രിസ്ത്യന്‍ബാലന്‍ ഗുരുതരാവസ്ഥയില്‍"

  1. leonard rodrigues   April 14, 2015 at 9:32 am

    I like it

You must be logged in to post a comment Login