പാക്കിസ്ഥാനില്‍ വീണ്ടും പള്ളി കത്തി

ലാഹോര്‍: ക്രൈസ്തവമുസ്ലീം സംഘര്‍ഷത്തിന് ശേഷം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പള്ളിയായ അപ്പസ്‌തോലിക് ചര്‍ച്ചിന് തീ വച്ചു. മുള്‍ട്ടാനും ലാഹോറിനും ഇടയിലുള്ള ബാത്ത് ഗ്രാമത്തിലെ ദേവാലയത്തിനാണ് തീ വച്ചത്. ദനഹാതിരുനാളിനോട് അനുബന്ധിച്ച് രാത്രികാല പ്രാര്‍ത്ഥനയ്ക്ക് സമ്മേളിക്കാനിരിക്കുകയായിരുന്നു. അജ്ഞാതരായ ചില വ്യക്തികളാണ് തീ വച്ചതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login