പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയാല്‍ മതി യുദ്ധം വേണ്ട: മാര്‍ ഭരണികുളങ്ങര

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയാല്‍ മതി യുദ്ധം വേണ്ട: മാര്‍ ഭരണികുളങ്ങര

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ യുദ്ധം വേണ്ടെന്നും പകരം ഒറ്റപ്പെടുത്തല്‍ മാത്രം മതിയെന്നും ഡല്‍ഹി ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. യുദ്ധത്തിനായി വിവിധ കോണുകളില്‍ നിന്ന് വാദങ്ങള്‍ ഉയരുന്നത് ആശങ്കാജനകമാണെന്നും യുദ്ധചിന്ത ഒഴിവാക്കണമെന്നും മാര്‍ ഭരണികുളങ്ങര ആവശ്യപ്പെട്ടു.

യുദ്ധം മൂലം നഷ്ടങ്ങള്‍ മാത്രമല്ലാതെ സമാധാനം നേടിയെടുത്തതായുള്ള ചരിത്രമില്ല. അഹിംസാമന്ത്രം ജപിക്കുന്ന ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്തിന് യുദ്ധം യോജിക്കുന്നതല്ല. ഉറിയിലെ തീവ്രവാദി ആക്രമണം അപലപനീയമാണ്. പക്ഷേ തീവ്രവാദത്തെ തീവ്രവാദം കൊണ്ടല്ല ചെറുക്കേണ്ടത്. അതിനെ വിവേകപൂര്‍വ്വം സമീപിക്കണം. അവിവേകപൂര്‍വ്വമായ എടുത്തുചാട്ടങ്ങള്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കും.

തീവ്രവാദത്തിനും യുദ്ധത്തിനുമെതിരെ പ്രാര്‍ത്ഥനായജ്ഞങ്ങള്‍ നടപ്പിലാക്കണം. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login