പാക്കിസ്ഥാന്റെ ദൈവദൂഷണനിയമത്തിന് അമേരിക്കയുടെ വിമര്‍ശനം

പാക്കിസ്ഥാന്റെ ദൈവദൂഷണനിയമത്തിന് അമേരിക്കയുടെ വിമര്‍ശനം

അനേകരുടെ ജീവനെടുത്ത പാക്കിസ്ഥാനിലെ ദൈവദൂഷണ നിയമത്തിന് യുഎസിന്റെ രൂക്ഷവിമര്‍ശനം. അമേരിക്ക ആഗസ്റ്റ് 10 ന് പുറത്തിറക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് വിമര്‍ശനം അടങ്ങിയിരിക്കുന്നത്.

1990 മുതല്‍ 62 പേരിലധികം ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖുറാന്‍ നിന്ദ, പ്രവാചക നിന്ദ തുടങ്ങിയ കുറ്റങ്ങള്‍ ജനക്കൂട്ടത്തിന് എന്തു ക്രൂരതയും ചെയ്യുന്നതിനുള്ള ലൈസന്‍സായി മാറുന്ന അവസ്ഥ പാക്കിസ്ഥാനില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

2013 ല്‍ ആകെ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ 39 എണ്ണവും ദൈവദൂഷണകുറ്റമായിരുന്നു എന്ന കാര്യം മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ച കാര്യവും റിപ്പോര്‍ട്ട് എടുത്തു പറഞ്ഞു.

You must be logged in to post a comment Login