പാക്കിസ്ഥാന്റെ ദൈവദൂഷനിയമത്തിന് മാറ്റം വരുന്നു

പാക്കിസ്ഥാന്റെ ദൈവദൂഷനിയമത്തിന് മാറ്റം വരുന്നു

Pakistani-Christians-800x500പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി കാത്തു കിടക്കുന്ന നിയമപത്രികയ്ക്ക് അംഗീകാരം ലഭിക്കുന്നതോടുകൂടി രാജ്യത്തെ അതിഭീകരമായ ദൈവദൂഷണ നിയമക്കുരുക്കിന് അയവു ലഭിക്കും.
ഗവണ്‍മെന്റിന് സമര്‍പ്പിച്ചിരിക്കുന്ന നിയമത്തില്‍ കള്ളസാക്ഷ്യത്തിലൂടെ ദൈവദൂഷണം ആരോപിക്കുന്നയാള്‍ക്ക് കടുത്ത ശിക്ഷയാണ് നേരിടേണ്ടിവരിക. ആളുകള്‍ നിയമം കൈയ്യിലെടുക്കുന്നതിനെ ഒരു പരിധി വരെ തടയാനും ഈ നിയമത്തിലൂടെ സാധിക്കും.
ദൈവദൂഷണത്തിന്റെ പേരില്‍ അനേകം ക്രിസ്ത്യാനികള്‍ക്ക് കൊലക്കയര്‍ ലഭിക്കുകയും നിരപരാദികളായ അനേകര്‍ക്ക് സ്വജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് ഷാനബാസ്-ഷാമാ മസിഹ് ദമ്പതികളെ ദൈവദൂഷണത്തിന്റെ പേരില്‍ ആളുകള്‍ ചുട്ടു കൊന്നത്. എന്നാല്‍ പിന്നീട് അവര്‍ നിരപരാദികളായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
പുതിയ നിയമ പ്രകാരം ഒരാള്‍ ദൈവദൂഷണം ചെയ്യാന്‍ മന:പൂര്‍വ്വം ശ്രമം നടത്തിയെന്ന് തെളിയണം. പുതിയ ബില്‍ പാസ്സാവുകയും ദേശീയ പോലീസ് ബ്യൂറോയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്താല്‍ ചരിത്രത്തിലെ തന്നെ മഹത്തായ സംഭവമാകും, പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് എന്ന സംഘടനയുടെ ഡയറക്ടറായ നസീര്‍ സയ്യിദ് പറഞ്ഞു.
നിരപരാദികളായ ക്രിസ്ത്യാനികളെ ദൈവദൂഷണത്തിന്റെ പേരില്‍ കൊന്നൊടുക്കുന്നത് ഒരു പരിധി വരെ ബില്ലിന് തടയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ സ്വേച്ഛാദിപതിയായിരുന്ന സിയാ ഉല്‍ ഹക്ക് 1986ലാണ് ദൈവദൂഷണത്തിനെതിരെ തൂക്കുകയര്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയത്..

You must be logged in to post a comment Login