പാക്കിസ്ഥാന്‍ ആശുപത്രി ആക്രമണം; ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി

പാക്കിസ്ഥാന്‍ ആശുപത്രി ആക്രമണം; ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി

വത്തിക്കാന്‍ സിറ്റി: പാക്കിസ്ഥാനിലെ ക്വറ്റ ആശുപത്രിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.

നിരപരാദികളായവര്‍ കൊല്ലപ്പെട്ടതില്‍ ഫ്രാന്‍സിസ് പാപ്പ അതീവദു:ഖം രേഖപ്പെടുത്തിയതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിന്‍ ഒപ്പുവച്ച കത്തില്‍ പാപ്പ പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും, അധികാരികള്‍ക്കും, രാജ്യം മുഴുവനും പാപ്പ തന്റെ ഹൃദയം നിറഞ്ഞ ഖേദം രേഖപ്പെടുത്തി. അതിക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് തന്റെ പ്രാര്‍ത്ഥനയും അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ65 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപേര്‍ക്ക് പരുക്കേറ്റു.

You must be logged in to post a comment Login