പാക്കിസ്ഥാന്‍ ജയിലില്‍ പുതിയ ചാപ്പല്‍

പാക്കിസ്ഥാന്‍ ജയിലില്‍ പുതിയ ചാപ്പല്‍

കറാച്ചി: പാക്കിസ്ഥാന്റെ ദക്ഷിണ പ്രദേശത്തെ കറാച്ചിയിലുള്ള ലാന്തി ജയിലിലെ ക്രിസ്ത്യാനികളായ തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി ജയിലിനുള്ളില്‍ പുതിയ ചാപ്പല്‍ തുറന്നു കൊടുത്തു.

സ്വകാര്യ സംഘടനകളുടെ സഹായത്തോടെ നിര്‍മ്മിച്ച ചാപ്പല്‍ ക്രിസ്ത്യന്‍ സോഷ്യല്‍ ആക്ടിവിസ്റ്റുകളുടെയും ജയില്‍ അധികാരികളുടെയും നേതൃത്വത്തില്‍ ഓഗസ്റ്റ് 5നാണ്
തുറന്നു കൊടുത്തത്.

4,500 പേരടങ്ങുന്ന നഗരത്തിലെ ജയിലില്‍ 100 ക്രിസ്ത്യന്‍ തടവുപുള്ളികളാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ വിചാരണകാത്തും ചിലര്‍ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരുമാണ്. ജയിലിലെ മുസ്ലീം പള്ളിയില്‍ നിന്ന്  ദൂരെയാണ് പുതിയ ചാപ്പല്‍.

You must be logged in to post a comment Login