പാക്കിസ്ഥാന് പുതിയ യുവവിശുദ്ധനെ ലഭിക്കുമോ…?

ലാഹോര്‍: വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടാനുള്ളവരുടെ പരിഗണനാപ്പട്ടികയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള രക്തസാക്ഷിയുണ്ടാകുമോ എന്നാണ് പാക്കിസ്ഥാനിലെ വിശ്വാസികള്‍ക്ക് അറിയേണ്ടത്. ലാഹോറിലെ ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ചാവേറിനെ തടഞ്ഞ് രക്തസാക്ഷിത്വം വഹിച്ച ആകാശ് ബാഷിര്‍ എന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ഇവര്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവം നടന്നത്. ലാഹോറിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറാന്‍ തുടങ്ങിയ ചാവേറിനെയാണ് ആകാശ് തടഞ്ഞത്. ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. 2,000 ത്തോളം ആളുകള്‍ സംഭവം നടക്കുമ്പോള്‍ ദേവാലയത്തിനുള്ളിലുണ്ടായിരുന്നു.

You must be logged in to post a comment Login