പാക്ക് ക്രൈസ്തവര്‍ വീണ്ടും ഭീതിയുടെ നിഴലില്‍

പാക്ക് ക്രൈസ്തവര്‍ വീണ്ടും ഭീതിയുടെ നിഴലില്‍

ലാഹോര്‍: എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് പാക്കിസ്ഥാനിലെ മാന്‍ഡി ബാഹുദിന്‍ ചാക്ക് 44 ലെ ക്രൈസ്തവര്‍. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഈ ഗ്രാമത്തിലെ ഇമ്രാന്‍ മസിഹ എന്ന ക്രൈസ്തവന്റെ പേരില്‍ ദൈവദൂഷണക്കുറ്റം ചുമത്തിയതാണ് പുതിയൊരു ഭീതിയുടെ നിഴലില്‍ ഇവരെ നിര്‍ത്തിയിരിക്കുന്നത്.

ഏകദേശം ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇമ്രാന്‍ മസിഹയുടെ പേരില്‍ ദൈവദൂഷണക്കുറ്റം ആരോപിക്കപ്പെട്ടത്. ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളുടെ പേരില്‍ സ്ഥലത്തെ പള്ളിയുടെ മുമ്പിലിട്ട് അദ്ദേഹത്തെ കത്തിക്കാനാണ് മുസ്ലീങ്ങളുടെ തീരുമാനമെന്ന് പറയപ്പെടുന്നു. ക്രൈസ്തവരുടെ ഭവനങ്ങള്‍ക്ക് നേരെ ഇതിനകം അക്രമങ്ങള്‍ അഴിച്ചുവിട്ടുതുടങ്ങി.

മസിഹ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ കണ്ടുപിടിച്ചുകൊടുക്കുക, ശിക്ഷിക്കുക, നാടുകടത്തുക, അല്ലങ്കില്‍ മുസ്ലീമാക്കുക തുടങ്ങിയ നിബന്ധനകളോടെ മോസ്‌ക്ക് കമ്മിറ്റിയിലെ പ്രതിനിധികള്‍ ക്രൈസ്തവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ക്രൈസ്തവരെ ആ പ്രദേശത്തു നിന്ന് നാടുകടത്താനുള്ള പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. മസിഹായ്‌ക്കെതിരെ എഫ്‌ഐ ആര്‍ ഇതുവരെയും രജിസ്ട്രര്‍ ചെയ്തിട്ടില്ല. അയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് മോസ്‌ക്ക് കമ്മിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login