പാതി ഹൃദയത്തില്‍ മുഴുവന്‍ സന്തോഷവുമായി സബ്രീന…

പാതി ഹൃദയത്തില്‍ മുഴുവന്‍ സന്തോഷവുമായി സബ്രീന…

മെക്‌സിക്കോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെക്‌സിക്കോ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ സ്പര്‍ശവും സാന്നിധ്യവും അനുഭവിച്ചറിയാന്‍ കഴിഞ്ഞ ചുരുക്കം ചിലരിലൊരാളാണ് സബ്രിന യുഗ് എന്ന എട്ടുവയസുകാരി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവും കാത്ത് നിന്നിരുന്ന അനേകര്‍ക്കിടിയിലുണ്ടായിരുന്നു സബ്രിനയും അമ്മയും. അദ്ദേഹം അടുത്തുവരാറായപ്പോഴേക്കും വലിത തോതില്‍ തിരക്ക് അനുഭവപ്പെട്ടു. ഉന്തും തള്ളും. അതിനിടയില്‍ സബ്രിന ഇറങ്ങിയൊറ്റ ഒരോട്ടം. അവള്‍ ഓടിച്ചെന്ന് പാപ്പയെ കെട്ടിപിടിച്ചു. വളരെ ശക്തിയോടെയായിരുന്നു അവള്‍ അദ്ദേഹത്തെ കെട്ടിപ്പുണര്‍ന്നത്.

മുന്‍വാതില്‍ക്കല്‍ തന്നെ നിന്നത് വലിയൊരു ഭാഗ്യമായി. മഞ്ഞ ഇരിപ്പിടങ്ങള്‍ രോഗികള്‍ക്കുവേണ്ടിയുള്ളതായിരുന്നു.പക്ഷേ ഞങ്ങള്‍ക്കത് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് അനുഗ്രഹവും ആശീര്‍വാദവും വേണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതായിരിക്കണം അദ്ദേഹം ആ വഴി വന്നത്..സബ്രിനയുടെ അമ്മ പറയുന്നു.

ഹൃദ്രോഗിയാണ് സബ്രിന. അവളുടെ ഹൃദയത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും വികസിച്ചിട്ടില്ല. ഹെപ്പോപ്ലാസ്റ്റിക് സിന്‍ഡ്രം എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. സബ്രിന എന്തായാലും അസുഖമെല്ലാം മറന്ന് സന്തോഷവതിയാണ്. ആ ഹൃദയത്തില്‍ ഇപ്പോള്‍ മുഴുവന്‍ സന്തോഷമാണ്. പാപ്പയെ കെട്ടിപിടിക്കാന്‍ സാധിച്ചല്ലോ?

You must be logged in to post a comment Login