പാത്രിയര്‍ക്കീസ് ബാവയ്ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്‌ മുഖ്യമന്ത്രി

പാത്രിയര്‍ക്കീസ് ബാവയ്ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തെ അബലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം രേഖപ്പെടുത്തിയത്.

ബാവയ്ക്ക് പരിക്കില്ല എന്ന് അറിഞ്ഞത് ആശ്വാസകരമാണെന്നും ബാവയെ സ്‌നേഹിക്കുന്നവരുടെ ഉത്കണ്ഠയിലും ആശങ്കയിലും പങ്കുചേരുന്നുവെന്നും പിണറായി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറുപ്പില്‍ അറിയിച്ചു.

You must be logged in to post a comment Login