പാദ്രെ പിയോയുടെ ഹൃദയം ബോസ്റ്റണില്‍

പാദ്രെ പിയോയുടെ ഹൃദയം ബോസ്റ്റണില്‍

ബോസ്റ്റണ്‍: വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന കപ്പൂച്ചിന്‍ വൈദികര്‍ വിശുദ്ധന്റെ തിരുനാള്‍ ദിനത്തോടനുബന്ധിച്ച് പാദ്രേ പിയോയുടെ ഹൃദയം ബോസ്റ്റണിലേക്ക് അയക്കും.

പാദ്രേ പിയോയുടെ ദേവാലയം നടത്തുന്ന കപ്പൂച്ചിന്‍ വൈദികര്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ ഹൃദയവുമായി ബോസ്റ്റണിലേക്ക് വരാമെന്ന് സമ്മതിച്ചതായി ബോസ്റ്റണ്‍ കര്‍ദ്ദിനാള്‍ സിയാന്‍ ഒ മാലി തന്റെ ബ്ലോഗിലൂടെ അറിയിച്ചു.

വിശുദ്ധ പാദ്രെ  പിയോയുടെ തിരുശേഷിപ്പ് ആദ്യമായാണ് ഇറ്റലിയുടെ പുറത്തേക്ക് പോവുന്നത്. ചരിത്രമാകുന്ന സന്ദര്‍ശനത്തിനായി ബോസ്റ്റണിലേക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് കൊണ്ടുവരാമെന്ന് കപ്പൂച്ചിന്‍ വൈദികര്‍ സമ്മതിച്ചതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. കര്‍ദ്ദിനാള്‍ അറിയിച്ചു. സെപ്റ്റംബര്‍ 21 മുതല്‍ സെപ്റ്റംഹര്‍ 23വരെ വിശുദ്ധന്റെ തിരുശേഷിപ്പ് ബോസ്റ്റണില്‍ സ്ഥാപിക്കും.

You must be logged in to post a comment Login