പാദ്രേ പിയോയുടെ തിരുശേഷിപ്പ് വണക്കം: കത്തീഡ്രലിലേക്ക് ഒഴുകി അമേരിക്കന്‍ വിശ്വാസികള്‍

പാദ്രേ പിയോയുടെ തിരുശേഷിപ്പ് വണക്കം: കത്തീഡ്രലിലേക്ക് ഒഴുകി അമേരിക്കന്‍ വിശ്വാസികള്‍

ബോസ്റ്റണ്‍: ബോസ്റ്റണ്‍ കത്തീഡ്രലില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനായി അനുദിനം ധാരാളം കത്തോലിക്കര്‍ ദേവാലയത്തിലെത്തുന്നു. വിശുദ്ധന്റെ ജന്മനാടായ സാന്‍ ജിയോവാന്നി റൊട്ടോണ്ടോയില്‍ പാദ്രേ പിയോയുടെ ദേവാലയം സംരക്ഷിച്ചു പോരുന്ന കപ്പൂച്ച്യന്‍ വൈദികരാണ് ബോസ്റ്റണിലേക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് കൊണ്ടുവന്നത്.

തങ്ങളുടെ തന്നെ പാപങ്ങള്‍ക്ക്‌ ക്ഷമചോദിക്കുന്നതിനായി അനേകം വിശ്വാസികളാണ് കത്തീഡ്രലില്‍ എത്തുന്നത്. സുവിശേഷവല്‍ക്കരണത്തിനുള്ള അതിരൂപതയുടെ സെക്രട്ടറി ഫാ. പോള്‍ സോപ്പര്‍ പറഞ്ഞു. തിരുശേഷിപ്പ് കണ്ടുമടങ്ങുന്നവര്‍ക്ക് പഴയതിനേക്കാള്‍ കൂടുതല്‍ തീക്ഷണതയോടെ പ്രാര്‍ത്ഥിക്കാന്‍ കഴിയും.

പാദ്രേ പിയോയുടെ 40-ാം മരണവാര്‍ഷികത്തോടനുബന്ധിച്ചാണ് ബോസ്റ്റണില്‍ തിരുശേഷിപ്പ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. വിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ച ആദ്യദിനത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം 3,000ആളുകളാണ് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിയത്.

You must be logged in to post a comment Login