പാപ്പക്കൊരു പാവക്കുട്ടി

പാപ്പക്കൊരു പാവക്കുട്ടി

വത്തിക്കാന്‍: മെക്‌സിക്കന്‍ യാത്രക്കു മുന്‍പായിരുന്നു അപ്രതീക്ഷിതമായ ആ സമ്മാനം ലഭിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഫാദര്‍ റോബര്‍ട്ട് യങ് ഫ്രാന്‍സിസ് പാപ്പയുടെ അടുക്കലേക്കെത്തി. പാപ്പയെ അഭിവാദനം ചെയ്ത ശേഷം ഫിലിപ്പീന്‍സില്‍ തന്നെ നിര്‍മ്മിച്ച ഒരു പാവക്കുട്ടിയുടെ രൂപം അദ്ദേഹത്തിന് സമ്മാനമായി നല്‍കി. മാര്‍പാപ്പക്ക് ആദ്യമായി ഒരു സമ്മാനം നല്‍കിയതിന്റെ സന്തോഷം ഫാദര്‍ റോബര്‍ട്ട് യങ്ങിന്റെ മുഖത്ത് പ്രകടമായിരുന്നു.

മെക്‌സിക്കന്‍ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താനുണ്ടായിരുന്നതിനാല്‍ ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച അധികനേരം നീണ്ടുനിന്നില്ല. ‘ഞാന്‍ ഏറെ സന്തോഷവാനാണ്. ഫിലിപ്പീന്‍സിലെ ജനങ്ങളെ മാര്‍പാപ്പ ഓര്‍ക്കുന്നുണ്ടെന്നുള്ളത് എന്റെ സന്തോഷം വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തെ കാണാനാകുക എന്നുള്ളത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്’, ഫാദര്‍ റോബര്‍ട്ട് യങ് പറഞ്ഞു.

You must be logged in to post a comment Login