‘പാപ്പയും ജനങ്ങളും’ നാളെ അമേരിക്കയില്‍

‘പാപ്പയും ജനങ്ങളും’ നാളെ അമേരിക്കയില്‍

Pope Francisഫ്രാന്‍സിസ് പാപ്പ നാളെ(4.9.2015) അമേരിക്കയിലെ ജനങ്ങളെ കാണാനെത്തുകയാണ്. നേരിട്ടല്ല, ടെലിവിഷനിലൂടെ. ‘പാപ്പയും ജനങ്ങളും’ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംപ്രേഷണം നാളെയാണ്. അമേരിക്കയിലെ എബിസി നെറ്റ്‌വര്‍ക്കാണ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി പരിപാടി സംപ്രേഷണം ചെയ്യുന്നത്. അമേരിക്കയില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കാത്ത സ്ഥലങ്ങളിലെ ജനങ്ങളെയാണ് അദ്ദേഹം പുതിയ പരിപാടിയിലൂടെ അഭിസംബോധന ചെയ്യുന്നത്.

ചിക്കാഗോ, ഇല്ലിനോയിസ്,ടെക്‌സാസ്, മക്അലന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാപ്പയുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരവും പരിപാടിയുടെ സംഘാടകര്‍ ഒരുക്കിയിരുന്നു. അവരുടെ കഥകളും അനുഭവങ്ങളുമെല്ലാം മാര്‍പാപ്പ ശ്രദ്ധയോടെ കേട്ടു. സ്പാനിഷ് ഭാഷയിലാണ് മാര്‍പാപ്പ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതെങ്കിലും ദ്വിഭാഷിയുടെ സഹായത്തോടെ അവ വിവര്‍ത്തനം ചെയ്തു.

എബിസി ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്ത ശേഷം വത്തിക്കാന്‍ റേഡിയോയിലും ഇതിന്റെ പ്രക്ഷേപണമുണ്ടാകും. അവതാരകനായ ഡേവിഡ് മോയിര്‍ ആണ് ‘പാപ്പയും ജനങ്ങളും’ എന്ന പരിപാടിയുടെ മോഡറേറ്റര്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി നാളെ അമേരിക്കന്‍ സമയം വൈകുന്നേരം നാലു മണിക്കാണ് സംപ്രേഷണം ചെയ്യുക.

You must be logged in to post a comment Login