പാപ്പയുടെ അസ്സീസി സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍

പാപ്പയുടെ അസ്സീസി സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അസ്സീസി സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് നാലിനാണ് അസ്സീസിയിലേക്കുള്ള പാപ്പയുടെ സ്വകാര്യസന്ദര്‍ശനം. വൈകുന്നേരം 3.40 ന് ഹെലികോപ്റ്ററില്‍ പാപ്പ അസ്സീസിയില്‍ എത്തും. നാലു മണിക്ക് ബസിലിക്ക ഓഫ് ഔവര്‍ ലേഡി ഓഫ് ദ ഏയ്ഞ്ചല്‍സില്‍ എത്തിച്ചേരും. അവിടെ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കും.

വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗം പതിനെട്ടാം അധ്യായം 21 മുതല്‍ 35 വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കി പാപ്പ വചനസന്ദേശം നല്കും. അതിന് ശേഷം ഫ്രാന്‍സിസ് പാപ്പ ഫ്രാന്‍സിസ്‌ക്കന്‍ മെത്രാന്മാരെയും സുപ്പീരിയേഴ്‌സിനെയും കാണും. തുടര്‍ന്ന് ബസിലിക്കക്ക് വെളിയിലുള്ള തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യും ആറു മണിക്ക് കാറില്‍ മിഗാഗ്‌ഹെല്ലി സ്‌പോര്‍ട്‌സ് ഫീല്‍ഡിലേക്ക് പോകും.

പിന്നീട് ഹെലികോപ്റ്ററില്‍ വത്തിക്കാനിലേക്ക് മടങ്ങും. സ്ഥലത്തെ വിവിധമതനേതാക്കളുമായും പാപ്പ ഈ ഹ്രസ്വസന്ദര്‍ശനത്തിനിടയില്‍ കണ്ടുമുട്ടും.

You must be logged in to post a comment Login