പാപ്പയുടെ കെനിയന്‍ സന്ദര്‍ശനം കൊടുംപാപികളുടെ മാനസാന്തരത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ്

നെയ്റോബി: ആട്ടിടയര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നത് ഐകദാര്‍ഢ്യത്തിന്റെ സന്ദേശമായിരുന്നു. കൊടുംപാപികളുടെ മാനസാന്തരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളായിരുന്നു.. മൂല്യാധിഷ്ഠിത സമൂഹമായിരുന്നു. പരിശുദ്ധ പിതാവ് ഞങ്ങള്‍ക്ക് നല്കിയത് പ്രത്യാശയുടെ സന്ദേശമായിരുന്നു. ഇതുതന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹവും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കെനിയ സന്ദര്‍ശനം അവസാനിച്ചപ്പോള്‍ ഹോമോബേയിലെ ബിഷപ് ഫിലിപ്പ് ആന്‍യോളോയുടെ വാക്കുകളാണിത്.

കെനിയയിലെ സഭയ്ക്ക് മാര്‍പാപ്പയുടെ സന്ദര്‍ശനം വഴി പ്രോത്സാഹനവും പ്രചോദനവും പ്രതീക്ഷയും ലഭിച്ചു. വളരെയധികം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്തിലൂടെ കെനിയ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന വേളയിലായിരുന്നു പാപ്പയുടെ സന്ദര്‍ശനം. മതപരം, സാമൂഹികം, രാഷ്ട്രീയം..സാമ്പത്തികം..വിവിധ പ്രശ്‌നങ്ങളാണ് കെനിയ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്. ലാളിത്യത്തിന്റെ വക്താവായ പാപ്പയുടെ സന്ദേശങ്ങള്‍ ഞങ്ങളെ ശക്തിപ്പെടുത്തി. അനുരഞ്ജനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം കെനിയയുടെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമായി.

ബിഷപ് പറഞ്ഞു.

You must be logged in to post a comment Login