പാപ്പയുടെ ചിലവില്‍ പിസ്സ കഴിക്കാനും കടലില്‍ കുളിക്കാനും അവസരം!

പാപ്പയുടെ ചിലവില്‍ പിസ്സ കഴിക്കാനും കടലില്‍ കുളിക്കാനും അവസരം!

വത്തിക്കാന്‍ സിറ്റി: റോമിലെ ഇപ്പോഴത്തെ ഉയര്‍ന്ന താപനിലയില്‍ ഉച്ചസമയം ചിലവഴിക്കാനുള്ള ഏറ്റവും നല്ല സ്ഥലം എന്തു കൊണ്ടും ബീച്ചാണ്. കാറ്റും കൊണ്ടൊരു പിസ്സയുമാല്‍ എന്തൊരു സന്തോഷം. പക്ഷേ കാശ്? അതിന്റെ ചിലവ് മാര്‍പാപ്പ വഹിച്ചു കൊള്ളും. റോമിലെ ഭവനരഹിതരായ താമസക്കാര്‍ക്കാണ് ഈ അപൂര്‍വ്വ സൗഭാഗ്യം അനുഭവിക്കാനുള്ള അവസരം.

റോമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഇറ്റാലിയന്‍ കടലില്‍ നീന്താനുള്ള അവസരം ദിവസവും 10 പേര്‍ക്ക് ലഭിക്കും. റോമില്‍ നിന്നും കടല്‍ തീരത്തേക്ക് ഇവര്‍ എത്തുക വത്തിക്കാനില്‍ നിന്നുമുള്ള വാനിലാണ്. മാര്‍പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍ച്ച്ബിഷപ്പ് കൊണ്‍റാഡ് ക്രജേവ്‌സ്‌ക്കി പറഞ്ഞു. ഇതുവരെ 100 ആളുകള്‍ക്ക് ഇത്തരത്തില്‍ കടലില്‍ കുളിക്കുവാന്‍ അവസരം ലഭിച്ചു.

അവസരം ലഭിക്കുന്ന ഓരോ ഭവനരഹിതനും വത്തിക്കാന്റെ അതിത്ഥിയാണ്. ആര്‍ച്ച്ബിഷപ്പ് ഓടിക്കുന്ന വാനില്‍ കടല്‍തീരത്ത് എത്തുന്നതുവരെ യാത്രക്കാര്‍ക്ക് പാട്ടുപാടാനും റേഡിയോ ശ്രവിക്കാനും സൗകര്യമുണ്ട്.

തീരത്ത് എത്തുന്ന അതിഥികള്‍ക്ക് വത്തിക്കാന്‍ ടൗവലും സ്വിമ്മിങ്ങ് സ്യൂട്ടും നല്‍കും. ശേഷം ഇവര്‍ക്ക് പിസ്സയുണ്ടാക്കുന്ന അടുത്ത സ്ഥത്തുനിന്നും പിസ്സ കഴിക്കാനുള്ള അവസരവും ലഭിക്കും.

ദിവസവും അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ഇവര്‍ക്ക് ഇത്തരത്തിലുള്ള ഓര്‍മ്മകള്‍ പിന്നീട് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയും. മറ്റുള്ളവരെപ്പോലെ അവരും അല്‍പ്പമെങ്കിലും സന്തോഷിക്കട്ടെ. പാപ്പയുടെ സഹായസംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

You must be logged in to post a comment Login