പാപ്പയുടെ നേതൃത്വത്തില്‍ യുക്യാറ്റിന് പുതിയ മുഖം

പാപ്പയുടെ നേതൃത്വത്തില്‍ യുക്യാറ്റിന് പുതിയ മുഖം

വത്തിക്കാന്‍ സിറ്റി: ഇന്‍സ്റ്റാ ഗ്രാമില്‍ പുതിയ അക്കൗണ്ട് തുറന്ന് ഫ്രാന്‍സിസ് പാപ്പ നവമാധ്യമ ലോകത്ത് തന്റെ സാനിധ്യം അറിയിച്ചതാണ്. ഇതേ പാപ്പ ഇന്ന് ലോക യുവജന സംഗമത്തിന് മുന്നോടിയായി ക്രാക്കോവില്‍ എത്തിച്ചേരുന്ന യുവതീയുവാക്കള്‍ക്കായി പുതിയൊരു ഇലക്ട്രോണിക് ആപ്പ് നല്‍കും.

യൂത്ത് കാറ്റക്കിസം എന്ന പേരില്‍ അറിയപ്പെടുന്ന യുക്യാറ്റ് എന്ന പുസ്തകത്തെ ഡുക്യാറ്റ് എന്ന പേരില്‍ മാറ്റിയെടുക്കുകയാണ് പുതിയ ആപ്പിലൂടെ സംഭവിച്ചത്. ഇതു വഴി സഭയുടെ സാമൂഹിക പഠനങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ അവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകും വിധം ഉപയോഗിക്കുവാന്‍ സാധിക്കും. പുതിയ പുസ്തകത്തിന്റെ പ്രകാശനം ക്രാക്കോവില്‍ വച്ച് ഫ്രാന്‍സിസ് പാപ്പ നിര്‍വ്വഹിക്കുകയും ആപ്പിന്റെ രൂപത്തില്‍ യുവജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.

പുസ്തകത്തിന്റെ ഉള്ളടക്കത്തിന് മാറ്റമൊന്നും വരുത്താതെ യുവാജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ സഭയുടെ പഠനങ്ങളെ യുവജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് പുതിയ ആപ്പിന് പിന്നിലെന്ന് യുക്യാറ്റ് ഫൗണ്ടേഷന്‍ സ്ഥാപകനായ ബേണ്‍ഹാര്‍ഡ് മിയൂസര്‍ പറഞ്ഞു.

You must be logged in to post a comment Login