പാപ്പയുടെ പുസ്തകം: കേരളത്തിനും അഭിമാനിക്കാം

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസ് പാപ്പ രചിച്ച ആദ്യത്തെ പുസ്തകം ‘ദൈവത്തിന്റെ നാമം കരുണ എന്നാകുന്നു’ ഏറെ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇറ്റാലിയന്‍ മാദ്ധ്യമ പ്രവര്‍ത്തകയായ ആന്‍ഡ്രിയ ടൊര്‍ണീലയയുമായുള്ള അഭിമുഖ സംഭാഷണങ്ങളാണ് പുസ്തപ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ടെന്നത് മലയാളികളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 21 പ്രസാധക സ്ഥാപനങ്ങളാണ് പുസ്തകം പുറത്തിറക്കിയത്. അതിലൊന്ന് കേരളത്തില്‍ നിന്നുമാണ്. തൃശ്ശൂര്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന മേഘ ബുക്ക്‌സ് ആണ് ഇന്ത്യയില്‍ പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്. 150 പേജുകളുള്ള പുസ്തകം 86 രാജ്യങ്ങളില്‍ പുറത്തിറങ്ങി.

You must be logged in to post a comment Login