പാപ്പയുടെ പൊതുപരിപാടിയ്ക്കായി എത്തിയ വിശ്വാസികളെ ആവേശഭരിതരാക്കി ഇന്തോനേഷ്യന്‍ സംഘം

പാപ്പയുടെ പൊതുപരിപാടിയ്ക്കായി എത്തിയ വിശ്വാസികളെ ആവേശഭരിതരാക്കി ഇന്തോനേഷ്യന്‍ സംഘം

വത്തിക്കാന്‍ സിറ്റി: ബുധനാഴ്ചയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുപരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഇന്തോനേഷ്യയില്‍ നിന്നുമുള്ള ഒരു സംഘം ആളുകള്‍ വിശ്വാസികളെ സന്തോഷ ഭരിതരായി. പൊതുപരിപാടിയില്‍ സംബന്ധിക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ വരുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ഇന്തോനേഷ്യയില്‍ നിന്നുമുള്ള ആളുകള്‍ സംഗീതം കൊണ്ടും നൃത്തം കൊണ്ടും വിശ്വാസികളെ ആവേശഭരിതരാക്കിയത്.

ഇന്ന് വത്തിക്കാനില്‍ നടന്ന പൊതുപരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷ ഭാഗമാണ് വിശ്വാസികളെ ഉത്‌ബോധിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത്. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന സുവിശേഷഭാഗം പാപ്പ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. കരുണയുടെ വര്‍ഷത്തിന്റെ വിഷയവും ഇതു തന്നെയാണ്. പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.

കാരുണ്യ വര്‍ഷത്തിന്റെ വിഷയം ഒരു പ്രഭാവത്തിന് കൊണ്ടു നടക്കേണ്ട ഒന്നല്ല. മറിച്ച് ജീവിതാവസാനം വരെയുള്ള സമര്‍പ്പണമാണത്. ക്രൈസ്തവ ജീവിതം പൂര്‍ണ്ണത കൈവരിക്കുന്നത് സ്‌നേഹത്തിലാണ്. എല്ലാ കാര്യങ്ങളും ശരിയായി നിര്‍വ്വഹിക്കുന്നതു കൊണ്ടു മാത്രം ജീവിതത്തിന് അര്‍ത്ഥം കാണാന്‍ സാധിക്കുകയില്ല. അതിന് ക്ഷമിക്കുവാനും പരിപൂര്‍ണ്ണമായി വിട്ടു കൊടുക്കാനും പഠിക്കണം. പാപ്പ വിശ്വാസികളോട് പറഞ്ഞു.

You must be logged in to post a comment Login