പാപ്പയുടെ പ്രഭാതബലി സന്ദേശം: വിഗ്രഹാരധകരെപ്പോലെ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ അപവാദത്തിനിടയാക്കുന്നു

പാപ്പയുടെ പ്രഭാതബലി സന്ദേശം: വിഗ്രഹാരധകരെപ്പോലെ ജീവിക്കുന്ന ക്രിസ്ത്യാനികള്‍ അപവാദത്തിനിടയാക്കുന്നു

o-POPE-FRANCISവത്തിക്കാന്‍ സിറ്റി: െ്രെകസ്തവര്‍ എന്ന നിലയില്‍ നാം വൈകാരികമായ അഭിനിവേശങ്ങളില്‍ നിന്ന് മുക്തരാകണമെന്നും, ആക്ഷേപങ്ങള്‍ക്ക് ഇടയാക്കരുതെന്നും കാസ സാന്റമാര്‍ട്ടയിലെ പ്രഭാത ദിവ്യബലി സന്ദേശത്തിനിടെ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ക്രിസ്ത്യാനികള്‍ ദൈവകൃപ സ്വീകരിച്ചിട്ട് പാഴാക്കിക്കളയരുതെന്നും, മറ്റുള്ളവര്‍ക്ക് അപവാദത്തിന് കാരണമാകരുതെന്നും വി: പൗലോസ് കൊറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനമുദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ‘ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉണ്ടാക്കുന്നില്ല'(2കൊറി6:3) പൗലോസ് എഴുതുന്നു. അപവാദത്തിന് കാരണമാകരുതെന്ന് പാപ്പ വിശ്വാസസമൂഹത്തെ അനുശാസിച്ചു.

‘താന്‍ ക്രിസ്ത്യാനിയെന്ന് പറയുകയും ലൗകികനായ വ്യക്തിയെപ്പോലെയോ വിജാതീയനെപ്പോലെയോ ജീവിക്കുന്ന ക്രിസ്ത്യാനി, അയാള്‍ പള്ളിയില്‍ പോകുന്നവനായാലും ഞായറാഴ്ച്ച ദിവ്യബലിയര്‍പ്പിച്ചാലും ആക്ഷേപത്തിനിടയാക്കും’. പാപ്പ തുടര്‍ന്നു. ‘ ഒരു വ്യക്തി അപ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ അപവാദത്തിനിരയാകുന്നു. എത്രയോ തവണ നാം കേട്ടിരിക്കുന്നു നമ്മുടെ അയല്‍വക്കങ്ങളില്‍, വ്യാപാരങ്ങളില്‍ പറയുന്നത്: ‘അയാളെ നോക്കൂ, എല്ലാ ഞായറാഴ്ച്ചയും കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്. എന്നിട്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു’! ആളുകള്‍ അപമാനിതരാകുകയാണ്. ഇതിനാലാണ് പൗലോസ് ശ്ലീഹാ പറയുന്നത് നിങ്ങള്‍ സ്വീകരിക്കുന്ന ദൈവകൃപ വ്യര്‍ഥമാക്കരുതെന്ന്. എങ്ങനെയാണ് നാമത് കൈവരിക്കേണ്ടത്? ശ്ലീഹാ ആദ്യം പറയുന്നു ഇത് ദൈവത്തിനു സ്വീകാര്യമായ നിമിഷമാണെന്ന്. ദൈവം നമ്മുടെ ഹൃദയത്തിലൂടെ കടന്നുപോകുമ്പോള്‍ അവിടുത്തെ സമയം മനസ്സിലാക്കുവാന്‍ നാം ബദ്ധശ്രദ്ധരായിരിക്കണം.’

വൈകാരിക അഭിനിവേശങ്ങളില്‍ നിന്നും സ്വതന്ത്രമാവുക. പരിശുദ്ധ പിതാവ് വിശ്വാസികളോട് തങ്ങളുടെ ഹൃദയങ്ങള്‍ക്ക് കാവല്‍ നില്‍ക്കണമെന്നും ‘എല്ലാ സ്വരവും ദൈവത്തില്‍ നിന്നുള്ളതല്ല’ എന്നും അനുസ്മരിപ്പിച്ചു.
സുവിശേഷത്തില്‍ ക്രിസ്തു ഹൃദയത്തെ അഭിനിവേശങ്ങളില്‍ നിന്നും കാക്കണമെന്ന് പറയുന്നു. യുദ്ധവും കലഹവുമല്ല, എളിമയും സൗമ്യതയും കൊണ്ടുള്ള കാവല്‍ നല്‍കണം. ഹൃദയത്തില്‍ ഈ കോലാഹലം സൃഷ്ടിക്കുന്നത് ലോകത്തിന്റെ ശബ്ദം, സാത്താന്റെ/ വിഗ്രഹാരാധകന്റെ ശബ്ദമാണ്. ശാന്തപൂര്‍ണമായ ഹൃദയം അപവാദത്തിനിട നല്‍കുന്നില്ല. നമ്മുടെ ശുശ്രൂഷകളില്‍ ആരും കുഴപ്പം കണ്ടെത്തുകയുമില്ല. പൗലോസ് പറയുന്നു താന്‍ ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ചും, ശുശ്രൂഷയെക്കുറിച്ചും സംസാരിക്കുന്നതിനാല്‍ വിമര്‍ശിക്കപ്പെടുന്നില്ല എന്ന്. വിശുദ്ധിയില്‍ കാത്തുകൊണ്ട് ഹൃദയത്തിന് കാവല്‍ നില്‍ക്കുവാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തുകൊണ്ട് പിതാവ് ഉപസംഹരിച്ചു..

You must be logged in to post a comment Login