പാപ്പയുടെ ഫാ. ഹാമെല്‍ അനുസ്മരണ ദിവ്യബലി ഓര്‍മ്മകള്‍ പങ്കുവച്ച് ആര്‍ച്ച്ബിഷപ്പ് ലെബ്രണ്‍

പാപ്പയുടെ ഫാ. ഹാമെല്‍ അനുസ്മരണ ദിവ്യബലി ഓര്‍മ്മകള്‍ പങ്കുവച്ച് ആര്‍ച്ച്ബിഷപ്പ് ലെബ്രണ്‍

വത്തിക്കാന്‍ സിറ്റി: റൗവേന്‍ ആര്‍ച്ച്ബിഷപ്പ് ഡൊമിനിക് ലെബ്രുണ്‍ കാസാ സാന്താമാര്‍ത്തയില്‍ സെപ്റ്റംബര്‍ 14ന്‌ നടന്ന ഫാ. ജേക്വസ് ഹാമെലിന്റെ അത്മശാന്തിക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രത്യേക ദിവ്യബലിയില്‍ ഫാ. ഹാമെലിന്റെ സഹോദരിയടക്കമുള്ള മറ്റ് 80 തീര്‍ത്ഥാടകര്‍ക്കൊപ്പം ദിവ്യബലിയില്‍ പങ്കെടുത്തു. ദിവ്യബലി മദ്ധ്യേ ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഫാ. ഹാമെലിനെ പാപ്പ വാഴ്ത്തപ്പെട്ടവനെന്ന് വിശേഷിപ്പിച്ചതായി ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

ഫാ. ഹാമെലിന്റെ ബിഷപ്പുകൂടിയായ ആര്‍ച്ച്ബിഷപ്പ് ലെബ്രുന്‍ കൊല്ലപ്പെട്ട വൈദികന്റെ ചിത്രം, വത്തിക്കാനിലേക്ക് വരുവാന്‍ സാധിക്കാത്ത, കൊലപാതകത്തിന് ദൃക്‌സാക്ഷികളായ മൂന്ന് സന്യാസിനികള്‍ക്ക് നല്‍കുവാന്‍ ഒപ്പുവച്ചു നല്‍കുമോയെന്ന് പാപ്പയോട് അഭ്യര്‍ത്ഥിച്ചു. ആര്‍ച്ച്ബിഷപ്പിനെ അമ്പരപ്പിച്ച്, ഫാ. ഹാമെലിന്റെ ചിത്രം ദിവ്യബലിയിലുടനീളം വച്ചു കൊള്ളുവാന്‍ പാപ്പ ആവശ്യപ്പെട്ടു.

ദിവ്യബലിയ്ക്കു ശേഷം പാപ്പ ഫാ. ഹാമെലിന്റെ ചിത്രത്തില്‍ ഒപ്പുവച്ചു. ‘ ഇനി ഈ ചിത്രം നിങ്ങള്‍ക്ക്‌
ദേവാലയത്തില്‍ സ്ഥാപിക്കാം. കാരണം അദ്ദേഹം ഇപ്പോള്‍ വാഴ്ത്തപ്പെട്ടവനാണ്. ഇങ്ങനെ ചെയ്യുന്നതില്‍ നിന്ന് ആരെങ്കിലും നിങ്ങളെ തടയാന്‍ വന്നാല്‍ മാര്‍പാപ്പ അധികാരം നല്‍കിയാതായി അവരോട് പറഞ്ഞു കൊള്ളുക.’ ഒപ്പു വച്ച ചിത്രം തനിക്ക് നല്‍കവെ ഇക്കാര്യങ്ങള്‍ പാപ്പ തന്നോടു പറഞ്ഞതായി ആര്‍ച്ച്ബിഷപ്പ് ലെബ്രുന്‍ പറഞ്ഞു.

You must be logged in to post a comment Login