പാപ്പയുടെ മുറിയിലുമുണ്ട് ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം

പാപ്പയുടെ മുറിയിലുമുണ്ട്  ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം

വത്തിക്കാന്‍:  മൂന്നു വര്‍ഷം മുന്‍പുള്ള മാര്‍ച്ച് 19ന്, വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പ മാര്‍പാപ്പയായതിനു ശേഷമുള്ള ആദ്യദിവ്യബലിയര്‍പ്പിച്ചത്. താനേറ്റവും ആരാധിക്കുന്ന, വണങ്ങുന്ന വിശുദ്ധരിലൊരാളാണ് വിശുദ്ധ യൗസേപ്പെന്ന് ഫ്രാന്‍സിസ് പാപ്പ തന്നെ പറഞ്ഞിട്ടുമുണ്ട്. ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം അദ്ദേഹം തന്റെ മുറിയില്‍ സൂക്ഷിക്കുന്നുണ്ട്.

വിശുദ്ധ യൗസേപ്പ് പിതാവിനോട് തനിക്കുള്ള ഭക്തിയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സ് സന്ദര്‍ശനസമയത്ത് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ഇപ്രകാരമാണ്: ‘വിശുദ്ധ യൗസേപ്പിനെ ഞാനൊരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നിശബ്ദനായ കരുത്തുള്ള മനുഷ്യനാണ് വിശുദ്ധ യൗസേപ്പ്. എന്റെ മേശയില്‍ ഉറങ്ങുന്ന യൗസേപ്പ് പിതാവിന്റെ ചിത്രം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഉറങ്ങുകയാണെങ്കിലും അദ്ദേഹം സഭയുടെ കാര്യങ്ങളില്‍ ഏറെ തത്പരനാണ്’. പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന മനുഷ്യരോട് തങ്ങളുടെ പ്രശ്‌നങ്ങള്‍ യൗസേപ്പ് പിതാവിന്റെ രൂപത്തിനു മുന്നില്‍ എഴുതിയിടാന്‍ അദ്ദേഹം പറയാറുമുണ്ട്.

You must be logged in to post a comment Login