പാപ്പയുടെ വസതിയില്‍ വച്ച് ആദ്യമായൊരു വിവാഹം, വധൂവരന്മാര്‍ ബധിരര്‍

പാപ്പയുടെ വസതിയില്‍ വച്ച് ആദ്യമായൊരു വിവാഹം, വധൂവരന്മാര്‍ ബധിരര്‍

വത്തിക്കാന്‍ : ജീവിതം മുഴുവന്‍ ശബ്ദരഹിതമായി ശാന്തതയോടെ ജീവിക്കുവാനാണ് അവര്‍ രണ്ടു പേരും വിധിക്കപ്പെട്ടത്. എന്നാല്‍ ജീവിതത്തിലെ വിവാഹമെന്ന സന്തോഷത്തില്‍ അവര്‍ രണ്ടു പേര്‍ക്കും ലഭിച്ചത് ഒരസുലഭ സൗഭാഗ്യമാണ്. ഇറ്റലിയില്‍ നിന്നുമുള്ള ബധിര ദമ്പതികള്‍ തങ്ങളുടെ ദാമ്പത്യജീവിതം ആരംഭിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഗ്രഹത്താലാണ്.

ഇറ്റലിയിലെ പാദുവ ചാപ്റ്റര്‍ ഓഫ് ദ ഡെഫ് യൂത്ത് കമ്മറ്റി പ്രസിഡന്റും വൈസ് പ്രസിഡന്റുമായ ടിയോഡൊറോ പിസ്‌കിയോട്ടാനി, പോളിനാ എന്നിവര്‍ക്കാണീ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. വത്തിക്കാന്‍ ജീവനക്കാരന്റെ മകള്‍ കൂടിയാണ് പോളിനി.

ഫ്രാന്‍സിസ് പാപ്പയുടെ വാസസ്ഥലമായ കാസാ സാന്ത മാര്‍ത്തയില്‍ വച്ചാണ് വിവാഹം നടന്നത്. പാപ്പയുടെ വസതിയില്‍ വച്ച് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആദ്യത്തെ വിവാഹം കൂടിയായിരുന്നു ടിയോഡൊറോ – പോളിനി ദമ്പതികളുടേത്.

You must be logged in to post a comment Login