പാപ്പയുടെ സംഗീത ആല്ബം ഫിലിപൈൻസിൽ ടോപ്പ് ടെൻ പട്ടികയിൽ

 

album
ഫ്രാൻസിസ് പാപ്പയുടെ ഫിലിപൈൻസ് സന്ദർശനവുമായി ബന്ധപ്പെട്ട് ജെസ്യുട്ട് മ്യുസിക് മിനിസ്ട്രി പുറത്തിറക്കിയ സംഗീത ആല്ബം ഒറിജിനൽ പിനോയി മ്യുസികിന്റെ ടോപ്‌ ടെൻ ചാർട്ടിൽ സ്ഥാനം പിടിച്ചു. ഇത് ആദ്യമായാണ് ജെ എം എമ്മിന്റെ ഒരു ആല്ബം ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തുന്നത്‌. മേഴ്സി ആൻഡ് കംപാഷൻ: സോങ്ങ്സ് ഓഫ് പോപ്പ് ഫ്രാൻസിസ് എന്നാ ഗാനം ഓ പി എം പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ജനുവരി 16 നു ഫ്രാൻസിസ് പാപ്പയെ കണ്ടപ്പോൾ ഈശോ സഭക്കാർ ഈ ആല്ബം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ഫിലിപൈൻസ് ജെസ്യുട്ട് പ്രോവിന്സിന്റെ ഔദ്യോഗിക ശുശ്രുഷയാണ് ജെസ്യുട്ട് മ്യുസിക് മിനിസ്ട്രി..

You must be logged in to post a comment Login