പാപ്പയുടെ സന്ദര്‍ശനം ഫലം കണ്ടു; അമേരിക്കയില്‍ പ്രോലൈഫ് അനുഭാവികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ടെക്‌സസ്: ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രോലൈഫ് അനുഭാവികളുടെ എണ്ണം വര്‍ദ്ധിച്ചതായി സര്‍വ്വേ ഫലങ്ങള്‍. മനുഷ്യജീവന് വില കല്‍പിക്കണം എന്നു വാദിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നതായാണ് മാരിസ്റ്റ് പോള്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത്.

62% ആളുകളും ഗര്‍ഭത്തില്‍ ഉരുവാകുന്നതു മുതല്‍ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം എന്ന അഭിപ്രായമുള്ളവരാണ്. ഫ്രാന്‍സിസ് പാപ്പയുടെ വരവിനു മുന്‍പുണ്ടായിരുന്നതിനെ അപേക്ഷിച്ച് പ്രകടമായ വ്യത്യാസം ഇക്കര്യത്തില്‍ കാണാന്‍ സാധിച്ചെന്നും ഇവര്‍ റിപ്പോര്‍ട്ടു ചെയ്തു.

പ്ലാന്‍ഡ് പേരന്റ് ഹുഡിനെതിരെയും ജനങ്ങളുടെ ഭാഗത്തു നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഫ്രാന്‍സിസ് ഇഫക്ട് എന്നു തന്നെയാണ് സര്‍വ്വേ നടത്തിയവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുെട ദര്‍ശനങ്ങളോടു യോജിക്കുന്നവരുടെ എണ്ണത്തിലും വ്യത്യാസമുള്ളതായി സര്‍വ്വേയില്‍ പറയുന്നു.

You must be logged in to post a comment Login