പാപ്പയുടെ സഹായത്താല്‍ പാവങ്ങള്‍ ടൂറിനില്‍

പാപ്പയുടെ സഹായത്താല്‍ പാവങ്ങള്‍ ടൂറിനില്‍

Shroud of Turin displayed at Cathedral of St. John the Baptist in Turin, Italyഫ്രാന്‍സിസ് പാപ്പയുടെ സാമ്പത്തിക സഹായത്താല്‍ റോമന്‍ ഇടവക ഭവനരഹിതരും പാവപ്പെട്ടവരുമായ 50 ആളുകളെ ടൂറിനിനുള്ള യേശുവിന്റെ തിരുക്കച്ച ദര്‍ശിക്കുവാനുള്ള അവസരമൊരുക്കി. ഇതോടൊപ്പം റോമിലെ മറ്റൊരു ഇടവകയ്ക്ക് ടൂറിനിലേക്ക് തീര്‍ത്ഥയാത്ര നടത്തുവാനുള്ള അവസരമൊരുക്കുകയും ചെയ്തു.
ടൂറിനിലേക്ക് ജൂണ്‍ 21-22 തീയ്യതികളില്‍ പാപ്പ തിരുക്കച്ച വണക്കത്തിനായി പോകുവാനൊരുങ്ങുന്നതിനോട് അനുബന്ധിച്ചാണ് തീര്‍ത്ഥയാത്ര ഒരുക്കിയിരിക്കുന്നത് എന്ന് പാപ്പയുടെ അല്‍മോനര്‍ ആയ ആര്‍ച്ച്ബിഷപ്പ് കൊന്റാഡ് ക്രജേവിസ്‌കി അഭിപ്രായപ്പെട്ടു.
14X4 അടി നീളമുള്ള യേശുവിന്റെ തിരുക്കച്ചയില്‍ കാണുന്ന താടിയുള്ള തിരു മുഖം നമ്മെ ദൈവത്തിന്റെ കരുണാര്‍ദ്രമായ മുഖം കാണിച്ചു തരികയും നമ്മുടെ ചുറ്റുമുള്ള സഹോദരീ സഹോദരങ്ങളിലും കഷ്ടതയനുഭവിക്കുന്നവരിലും യേശുവിനെ ദര്‍ശിക്കുവാനുള്ള കൃപ നമുക്ക് പ്രദാനം ചെയ്യുമെന്നും ലിനന്‍ തുണികൊണ്ടുള്ള തിരുക്കച്ചയുടെ പ്രദര്‍ശനത്തിനു മുന്‍പായി വത്തിക്കാനിലെ തീര്‍ത്ഥാടകരോട് പാപ്പ പറഞ്ഞു.
റോമിലെ സാന്താ ലൂസിയ ഇടവക ഒരുക്കിയ തീര്‍ത്ഥാടനത്തിനാണ് ഭവന രഹിതരും പാവപ്പെട്ടവരും രോഗികളും പങ്കെടുത്തത്. തിരുക്കച്ചയിലേതുപോലെ വേദനയനുഭവിക്കുന്ന യേശുവിന്റെ തിരുമുഖമാണ് പാവപ്പെട്ട ജനങ്ങളുടെ മുഖത്തും ദര്‍ശിക്കാന്‍ കഴിയുകയെന്ന വിശ്വാസമാണ് പാപ്പയെ ഇത്തരം തീര്‍ത്ഥയാത്രകള്‍ നടത്താന്‍ പ്രേരിപ്പിച്ചത് എന്ന് ഫാ. അന്റോണിയോ നിക്കോളായി പറഞ്ഞു.
പാപ്പയുടെ സംഭാവന ബസ് കൂലി, ഭക്ഷണം, താമസ തുക എന്നിവ അടയ്ക്കുന്നതിന് സഹായകരമായി. ഒരോ തീര്‍ത്ഥാടകനും ചായയും ചെറുകടിയും വാങ്ങുന്നതിനായി പാപ്പ പ്രത്യേകം തുക നല്‍വുകയും ചെയ്തു എന്ന് കര്‍ദ്ദിനാള്‍ ക്രജേവിസ്‌കി അഭിപ്രായപ്പെട്ടു.

 .

You must be logged in to post a comment Login