പാപ്പയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജസെല്‍ഫി

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. എന്നാല്‍ മാര്‍പാപ്പയുടേതെന്ന പേരില്‍ പ്രചരിക്കുന്ന സെല്‍ഫി വ്യാജമാണെന്നും ഇത് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു വീഡിയോ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ആണെന്നും പറഞ്ഞ് പലരും രംഗത്തെത്തിക്കഴിഞ്ഞു.സെല്‍ഫി വ്യാജമാണെന്നും ഫ്രാന്‍സിസ് പാപ്പ എടുത്തതല്ലെന്നും ഈശോസഭാ വൈദികനായ ഫാദര്‍ ജയിംസ് മാര്‍ട്ടിന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

@Vatican എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ സെല്‍ഫി എന്ന പേരില്‍ ചിത്രം     പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് വത്തിക്കാന്റെ ഒദ്യോഗിക ഇന്‍സ്റ്റഗ്രാം പേജല്ല.

ഫ്രാന്‍സിസ് പാപ്പ ഇതിനു മുന്‍പ് പല ഗ്രൂപ്പ് സെല്‍ഫികള്‍ക്കും പോസ് ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ മിലനില്‍ നിന്നെത്തിയ യുവതീര്‍ത്ഥാടകരോടൊപ്പമെടുത്ത സെല്‍ഫിയാണ് ഇതില്‍ ഏറ്റവും പോപ്പുലറായത്.

You must be logged in to post a comment Login